HOME
DETAILS
MAL
അതീവ ജാഗ്രത വേണമെന്ന് വിദഗ്ധര്‍
backup
August 06 2020 | 03:08 AM
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മധ്യകേരളത്തിലെയും വടക്കന്‍ കേരളത്തിലെയും മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണമെന്ന് വിദഗ്ധര്‍.
കണ്ണൂരിലെ ഇരിട്ടി, കോഴിക്കോട്ടെ കുറ്റ്യാടി, പേരാമ്പ്ര, താമരശേരി, മലപ്പുറത്തെ നിലമ്പൂര്‍, നാടുകാണി, പാലക്കാട്ടെ അട്ടപ്പാടി, അഗളി, മണ്ണാര്‍ക്കാട്, ഇടുക്കിയിലെ വാല്പാറ തുടങ്ങിയയിടങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. നീലഗിരി കുന്നുകളില്‍ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, പാലക്കാട് ജില്ലയുടെ വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ അപകടസാധ്യത വര്‍ധിപ്പിക്കും.
ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നത് എറണാകുളം ജില്ലയെയും ബാധിക്കാനിടയുണ്ട്. ഈ മേഖലയിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, 2018ലും 19ലുമുണ്ടായത് പോലുള്ള പ്രളയത്തിന് സാധ്യത കുറവാണെന്നും ഇവര്‍ വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."