എം.കെ രാഘവന്‍ കൊടുവള്ളി, ബാലുശ്ശേരി മണ്ഡലത്തില്‍ പര്യടനം നടത്തി
താമരശേരി: എം.കെ രാഘവന്‍ കൊടുവള്ളി, ബാലുശ്ശേരി മണ്ഡലങ്ങളില്‍ പര്യടനം നടത്തി. ഇന്നലെ രാവിലെ കൊടുവള്ളി കിംസ് പരിസരത്തു നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടര്‍ന്ന് ലൈറ്റ്‌നിങ് ക്ലബ്ബ്, ഊരപ്പറമ്പ്, കയ്യേലിമുക്ക്, ഓമശ്ശേരി, താമരശ്ശേരി, ചെമ്പ്ര,പയോണ, കട്ടിപ്പാറ ടൗണ്‍, പറക്കുന്ന്, ഒരലക്കോട്, സി .എം മഖാം, അങ്കത്തായി, അത്താണി, നെടിയനാട് വഴി പന്നിക്കോട്ടൂരില്‍ സമാപിച്ചു.
തുടര്‍ന്ന് കക്കയത്തുനിന്ന് റോഡ് ഷോ തുടങ്ങി. ആവേശത്തോടെ ബൈക്കിലും കാറിലും ഓട്ടോയിലുമൊക്കെയായി പ്രവര്‍ത്തകര്‍. എല്ലാവര്‍ക്കും കൈവീശി അഭിവാദ്യം ചെയ്തു സ്ഥാനാര്‍ഥി. വിവിധ കേന്ദ്രങ്ങളില്‍ എം.എ റസാഖ് മാസ്റ്റര്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, വി.കെ സുലൈമാന്‍ മാസ്റ്റര്‍, സി.ടി ഭരതന്‍ മാസ്റ്റര്‍, എം.എം വിജയകുമാര്‍, പ്രേംജി ജയിംസ്, വി.കെ അബ്ദു ഹാജി, സി.പി അബ്ദുറസാഖ്, വേളാട്ട് അഹമ്മദ്, വി. സിയാലി ഹാജി, സി.കെ ഗിരീഷ് കുമാര്‍, കെ. കുഞ്ഞാമു, എം.എ ഗഫൂര്‍, എന്‍.സി ഹുസൈന്‍, ടി.എം രാധാകൃഷ്ണന്‍, പി.എസ് മുഹമ്മദലി, ടി.ആര്‍ ഓമനക്കുട്ടന്‍, മോയത്ത് മുഹമ്മദ്, ഹാരിസ് അമ്പായത്തോട്, സിന്ധു മോഹന്‍, റിയാസ് ഖാന്‍, കെ. ശശീന്ദ്രന്‍, വി.സി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ രാഘവന്‍ ഇന്ന് രാവിലെ എലത്തൂര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവമ്പാടിയില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയിലും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."