HOME
DETAILS

ഗുരുവിനേയും ശിഷ്യഗണങ്ങളേയും കാണാന്‍ അനസ് എടത്തൊടിക എത്തി

  
backup
April 28, 2017 | 11:49 PM

%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%b6%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%af%e0%b4%97%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3



കൊണ്ടോട്ടി: ഗുരുവിനേയും ശിഷ്യഗണങ്ങളേയും കണ്ട് സ്‌നേഹത്തിന്റെ പന്തുരുട്ടി ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണ്ണ താരം അനസ് എടത്തൊടിക. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് വേണ്ടിയുള്ള യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്യാംപിലെ തിരക്കിനും ഐ ലീഗിനിടയിലും കിട്ടിയ രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയപ്പോഴാണ് അനസ് തന്നെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ച പ്രിയ ഗുരുനാഥന്‍ സി.ടി അജ്മലിനെയും അരിമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍  താന്‍ കൂടി മുന്‍കൈയെടുത്ത് രണ്ട് വര്‍ഷത്തോളമായി നടത്തിവരുന്ന ഫുട്‌ബോള്‍ കോച്ചിങ് ക്യാംപിലെ കുരുന്നുകളേയും കാണാനെത്തിയത്.
കൊല്‍ക്കത്തയില്‍ നിന്നാണ് അനസിന്റെ അപ്രതീക്ഷിത വരവ്.ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അനസ് അധ്യാപകന്‍ സി.ടി അജ്മലെന്ന കായിക അധ്യാപകന്റെ ശിഷ്യനാകുന്നത്.
 കായിക അധ്യാപകന്‍ അജ്മലിന്റെ ബാല്യകാല ഫുട്‌ബോള്‍ ഗുരുവും മുന്‍ മലപ്പുറം ജില്ലാ താരവുമായ അരിമ്പ്ര ഇ ഹംസ ഹാജിയും ക്യാംപില്‍ പരിശീലകനായുണ്ടായിരുന്നു. രണ്ടര മണിക്കൂര്‍ കുട്ടികളോടൊത്ത് ചെലവഴിച്ചും അവരുമായി സംവദിച്ചുമാണ് അനസ് മടങ്ങിയത്. സ്‌കൂള്‍ തലത്തില്‍ വച്ച് ബൂട്ടണിഞ്ഞത് മുതല്‍ പത്ത് വര്‍ഷത്തെ പ്രൊഫഷനല്‍ കരിയറിനിടക്ക് ഐ ലീഗുകളിലും, ഐ.എസ്.എല്‍ ലും, ഏഷ്യന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പുകളിലും, സംസ്ഥാന ദേശീയ ടീമുകള്‍ക്കൊപ്പവുമെല്ലാം ഉണ്ടായ അനുഭവങ്ങളും താരം പങ്കുവച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  2 days ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  2 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  2 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  2 days ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  2 days ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  2 days ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  2 days ago
No Image

എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; എൻ.സി.പി (എസ്) യോഗം ബഹളത്തിൽ കലാശിച്ചു

Kerala
  •  2 days ago
No Image

ബി.ജെ.പിക്ക് തിരിച്ചടിയായി പാളയത്തിൽപട; ഉണ്ണി മുകുന്ദൻ പരിഗണനയിൽ, സന്നദ്ധത അറിയിച്ച് നഗരസഭാ മുൻ ചെയർപേഴ്സനും

Kerala
  •  2 days ago