ബാലസൗഹൃദ പഞ്ചായത്ത്: കോഡൂരില്‍ കുട്ടികളുടെ വികസന സെമിനാര്‍ നടന്നു
കോഡൂര്‍: ഗ്രാമപ്പഞ്ചായത്തില്‍ ബാലസൗഹൃദ തദ്ദേശഭരണം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വികസന സെമിനാര്‍ നടന്നു. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിര്‍ദ്ദേശങ്ങളായി അവതരിപ്പിച്ചു.
ഗ്രാമപ്പഞ്ചായത്തിലെ 19 വാര്‍ഡുകളിലെ ബാലഗ്രാമസഭകളില് നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുത്തത്. ഓരോ വാര്‍ഡുകളില്‍ നിന്നും ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
വിപുലമായ പൊതുകളിസ്ഥലം, നീന്തല്‍ പരിശീലനത്തിന് സൗകര്യമുള്ള കുളങ്ങള്‍ തുടങ്ങി ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് സെമിനാറില്‍ നിന്നും ഉയര്‍ന്നുവന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ രമാദേവി അധ്യക്ഷയായി. സി.ഡി.പി.ഒ ഗീതാഞ്ജലി വിഷയാവതരണം നടത്തി.
സ്ഥിര സമിതി അധ്യക്ഷരായ എം.ടി ബഷീര്‍, കെ.എം സുബൈര്‍, സജ്നാമോള്‍ ആമിയന്‍, അംഗങ്ങളായ മുഹമ്മദലി കടമ്പോട്ട്, പരി ശിവശങ്കരന്, പി അഹമ്മദ്കുട്ടി, അബ്ദുന്നാസര്‍ കുന്നത്ത്, കെ ഷീന, കെ റീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."