HOME
DETAILS
MAL
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു
backup
August 06 2020 | 11:08 AM
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സി.പി.എം നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ ശ്യാമള്‍ ചക്രബര്‍ത്തി (77) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജൂലായ് 30നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1981 ല്‍ ആദ്യമായി ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 9 വര്‍ഷം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. പശ്ചിമ ബംഗാളിലെ ട്രേഡ് യൂണിയന് രംഗത്തും സജീവ സാന്നിധ്യമായി.
ബംഗാളി ചലച്ചിത്ര നടി ഉഷാസി ചക്രബര്‍ത്തി മകളാണ്. പശ്ചിമ ബംഗാളില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് ശ്യാമള്‍ ചക്രബര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."