HOME
DETAILS

പി.വി ആല്‍ബിയുടെ എഴുത്തുപുരയില്‍ മിസൈല്‍മാന്‍ മുതല്‍ മെട്രോമാന്‍ വരെ

  
backup
July 18 2018 | 02:07 AM

%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

 

പട്ടാമ്പി: 'തന്റെ മതം മാത്രമാണ് ശരി. മറ്റെല്ലാം തെറ്റാണ് എന്ന ചിന്ത ലോകത്തെ കലാപ കലുഷിതമാക്കും. എല്ലാ മതങ്ങളേയും മതാചാര്യന്മാരെയും ബഹുമാനിക്കണമെന്ന് ബാപ്പയാണ് എന്നെ പഠിപ്പിച്ചത്. ' പി.വി ആല്‍ബി എഴുതിയ മുന്‍ രാഷ്ട്രപതി ഡോ.എ.പി ജെ അബ്ദുള്‍കലാം പറഞ്ഞ കഥകള്‍ എന്ന പുസ്തകത്തിലെ ബെസ്‌റ്റോളോസ്സി എന്ന കഥയിലാണ് ഈ ഭാഗമുള്ളത്. ശ്രീ ബുദ്ധനെയും, സൗരാഷ്ട്രരെയും, കണ്‍ഫ്യൂഷ്യസിനെയും, ക്രിസ്തുവിനെയും കൃഷ്ണനെയും, ഗുരുനാനാക്കിനെയും ആദരവോടെ കാണാനും അതാണെന്നെ പ്രാപ്തമാക്കിയതെന്നും കലാം ഈ കഥയില്‍ പറയുന്നു.
ആല്‍ബിയുടെ പുതിയ പുസ്തകമായ കലാം പറഞ്ഞ കഥകളാണ് വായനക്കാര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. ജേണലിസം വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ ഡോ എ.പി.ജെ അബ്ദുള്‍ കലാമിനൊപ്പം നടന്ന വ്യക്തിയാണ് പട്ടാമ്പി വട്ടുള്ളിയില്‍ താമസിക്കുന്ന ആല്‍ബി. തന്റെ ബാപ്പയുടെ ബോട്ട് കൊടുങ്കാറ്റില്‍ തകര്‍ന്ന് പോയപ്പോള്‍ മരക്കഷണങ്ങളും, ഇരുമ്പാണികളും, കയറും ഒക്കെ സംയോജിപ്പിച്ച് ഒരു ബോട്ട് മെല്ലെ രൂപപ്പെട്ടു വരുന്നത് കണ്ടാണ് തന്റെ മനസ് എന്‍ഞ്ചിനിയറിങ്ങിലേക്ക് തിരിഞ്ഞതെന്നും, പിന്നീട് എസ്.എല്‍.വി. 3 യുടെ ആദ്യ പരാജയം പോലുള്ള സന്ദര്‍ഭങ്ങളില്‍ തളരാതെ പിടിച്ച് നില്‍ക്കാനായതും ഈ സന്ദര്‍ഭങ്ങളിലൂടെ കടന്ന് വന്നതിനാലാണെന്ന് ദൈവത്തില്‍ നിന്നും വരുന്നു ദൈവത്തിലേക്ക് പോകുന്നു എന്ന കഥയില്‍ കലാം പറയുന്നു.
മതമൈത്രി ഇങ്ങനെയും എന്ന കഥയില്‍ ഹിന്ദു മുസ്ലീം ഐക്യമാണ് കലാം വിവരിച്ചിട്ടുള്ളത്. പുളിങ്കുരുവിറ്റ് നടന്നതും, പത്ര വിതരണം നടത്തിയതുമാണ് പത്രവിതരണം തന്ന സൗഭാഗ്യം എന്ന കഥയിലുള്ളത്. ജോലി തേടി ഒരു യാത്ര, എന്റെ നിക്കാഹ്, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.ജി.മാധവന്‍ നായര്‍, അമ്മയുടെ മരണം, ചിക്കന്‍ വേസ്റ്റ് വ്യവസായം, കൈകളോ കാലുകളോ ഇല്ലാതെ ജനിച്ചനിക്ക് വോയ് ആചിച്ചിന്റെ കഥ തുടങ്ങി ജീവിതത്തിന്റെ വിജയത്തിനും, ജീവിതം എന്താണെന്ന് മനസിലാക്കുന്നതിനും ഉപകാരപ്പെടുന്ന തരത്തിലാണ് ആല്‍ബി കലാം പറഞ്ഞ കഥകള്‍ എഴുതിയിട്ടുള്ളത്.
പുസ്തക രചന, വിവര്‍ത്തനം, പത്രപ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പി.വി. ആല്‍ബി പ്രവര്‍ത്തിക്കുന്നു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ അഗ്‌നിച്ചിറകുകള്‍, രാഷ്ട്ര വിഭാവനം, ജീവിത ഗീതികള്‍ എന്നീ പുസ്തകങ്ങള്‍, മലാല യൂസഫ് സായുടെ ആത്മകഥയുടെ മൗലിക മലയാള പരിഭാഷയായ ഞാനാണ് മലാല ,ഹെന്റിക് ഇബ്‌സന്റെ ഭൂതങ്ങള്‍, നിക്കിന്റെ ആത്മകഥയായ പരിമിതികളില്ലാത്ത ജീവിതം, ജിം കോര്‍ബെറ്റിന്റെ കുമയൂണ്‍ കുന്നിലെ നരഭോജികള്‍ തുടങ്ങിയവ ആല്‍ബിയുടെ പ്രധാന വിവര്‍ത്തനങ്ങളാണ്.
കൂടാതെ അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്നിവയുടെ വിവര്‍ത്തനത്തിലും ആല്‍ബി പങ്ക് കൊണ്ടു. മെട്രോമാന്‍ ഇ.ശ്രീധരന്‍ ജീവിതവിജയത്തിന്റെ പാഠപുസ്തകം, സൗണ്‍ഡ് ഓഫ് മ്യൂസിക്, ഒരു സിനിമയുടെ വിജയകഥ-ജീവിതത്തിലേയും , ഫാ. ഡാമിയന്‍, മനുഷ്യനും വിശുദ്ധനും, അഗതികള്‍ക്കായൊരാള്‍, അഗ്‌നിച്ചിറകില്‍ അനന്തതയിലേക്ക്, പ്ലാസ്റ്റിക്കുകളുടെ ലോകം തുടങ്ങിയവയാണ് ആല്‍ബിയുടെ പ്രധാനസ്വതന്ത്ര കൃതികള്‍. വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിന് 1997 ല്‍ പുരസ്‌ക്കാരം ലഭിച്ചു. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഭാഷാ മിത്രം പുരസ്‌ക്കാരം, സ്വാമി വിവേകാനന്ദ സംസ്‌കൃതി പുരസ്‌കാരം എന്നിവ 2014ല്‍ നേടി. ഭാര്യ:സി ബി മോള്‍, മക്കള്‍: ആന്‍മരിയ, അലന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago