മന്ത്രി മേഴ്സിക്കുട്ടിയമ്മയെ മണ്ഡലത്തില്‍ കാണ്മാനില്ല: എന്‍. അഴകേശന്
കൊല്ലം: കശുവണ്ടി തൊഴിലാളികളെ ഭയന്ന് ഇലക്ഷന് പ്രഖ്യാപച്ചതിനു ശേഷം മന്ത്രി മേഴ്സിക്കുട്ടിയമ്മയെ മണ്ഡലത്തില്‍ കാണ്മാനില്ലന്ന് ഐ.എന്‍.ടി.യു.സി കൊല്ലം ജില്ലാ പ്രസിഡന്റ് എന്‍. അഴകേന്.
ഐ.എന്‍.ടി.യു.സി ഇരവിപുരം നിയോജകമണ്ഡലം തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എന്‍.ടി.യു.സി ഇരവിപുരം റീജിയണല്‍ കമ്മിറ്റിയുടെ പ്രസിഡന്റ് ഒ.ബി രാജേഷ് അധ്യക്ഷനായി.
ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജില്ലാ വൈസ് പ്രസിഡന്റ് ജി. ജയപ്രകാശ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗോപന് കുറ്റിച്ചിറ, പള്ളിമുക്ക് എച്ച് താജുദ്ദീന്, സലാഹുദ്ദീന്, സംസാരിച്ചു.
കൊല്ലം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് വിജയത്തിനായി തൊഴിലാളികള്‍ക്കിടയില്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്താനും തൊഴിലാളി സംഗമം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."