ഫരീദാബാദ് ഭൂമിയിടപാട്: സത്യം പുറത്തു വരുമെന്ന് റോബര്‍ട്ട് വധ്ര
ന്യൂഡല്‍ഹി: ഫരീദാബാദ് ഭൂമിയിടപാടില്‍ സത്യം ഒരു നാള് പുറത്തു വരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വധ്ര. ഫേസ് ബുക്കില്‍ ഒരു വരി കുറിച്ചാണ് വധ്രയുടെ പ്രതികരണം.
ഭൂമിയിടപാടിനെ കുറിച്ചന്വേഷിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ 2015 മെയില്‍ ജസ്റ്റിസ് എസ്.എന്‍ ധിംഗ്ര അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചിരുന്നു. ആഗസ്റ്റില്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വധ്രക്കെതിരായ രീതിയിലായിരുന്നു റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ സ്വത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും കമ്മീഷന് ശിപാര്‍ശ ചെയ്തിരുന്നു.
വധ്രയും അദ്ദേഹത്തിന്റെ കമ്പനികളും ഹരിയാനയില്‍ വാങ്ങിയ ഇരുപതോളം വസ്തുക്കളെ കുറിച്ചായിരുന്നു അന്വേഷണം. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയായിരുന്നു ഇതിലൊന്ന്. സ്കൈലൈറ്റ് ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്നു വാങ്ങിയ ഭൂമി 2008ല്‍ റിയല്‍ എസ്റ്റേറ്റ് പ്രമുഖരായ ഡി.എല്‍.എഫിനു മറിച്ചു വിറ്റു. ഇതില്‍ സര്‍ക്കാറിന് അരക്കോടിയോളം നഷ്ടമുണ്ടായെന്നാണ് ആരോപണം.
അതിനിടെ, തന്റെ വരുമാനവും ഭര്‍ത്താവിന്റെ സ്വത്തുക്കളും തമ്മില്‍ ബന്ധമില്ലെന്ന് പ്രിയങ്കഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."