പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ; ദേശീയപാതയിലും ചതിക്കുഴികള്‍
കയ്പമംഗലം: ദേശീയപാതയോരത്ത് പൈപ്പ് പൊട്ടി വന്‍ തോതില്‍ കുടിവെള്ളം പാഴാകുന്നു. വാട്ടര്‍ അതോറിറ്റി മതിലകം സെക്ഷന്‍ ഓഫിസിന്റെ മൂക്കിനു താഴെയാണ് വിവിധടങ്ങളില്‍ വെള്ളം ചോരുന്നത്. പലവട്ടം റോഡ് തുരന്ന് അറ്റകുറ്റപ്പണി നടത്തിയിട്ടും ദിവസങ്ങള്‍ക്കകം വീണ്ടും പഴയപോലെയാവുന്നതും പതിവാവുകയാണ്.
ഒരു മീറ്ററോളം താഴ്ചയില്‍ കിടക്കുന്ന പൈപ്പ്, റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ മര്‍ദ്ദം മൂലം വീണ്ടും പൊട്ടുകയാണ്. മതിലകം സെന്ററിലും സ്‌കൂളിനു മുന്നിലും പൊലീസ് സ്‌റ്റേഷനടുത്തും വെള്ളം പാഴായിക്കൊണ്ടിരിക്കുകായണ്. കാളമുറി സെന്ററിനടുത്തും പൈപ്പ് പൊട്ടിയിട്ടുണ്ട്. ഗര്‍ത്തമായി മാറുന്ന ചതിക്കുഴികളില്‍ അപകടസാധ്യതയും ഏറെയാണ്. നാട്ടുകാരും അധികൃതരും താല്‍കാലികമായി സുരക്ഷാ ഏര്‍പ്പാടുകള്‍ നടത്താറുണ്ടെങ്കിലും സ്ഥിരമായ പരിഹാരമാണ് ആവശ്യം. ദേശീയപാത വീതി കൂട്ടിയതോടെയാണ് പൈപ്പുകളെല്ലാം റോഡിനടിയിലായത്. ഇപ്പോ പൈപ്പ് പൊട്ടുമ്പോഴെല്ലാം ദേശീയപാതയും തകരുന്ന അവസ്ഥയാണ്. നാട്ടിക ഫര്‍ക്ക ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നുമാണ് തീരദേശമേഖലയിലെ പത്തോളം പഞ്ചായത്തുകളിലേയ്ക്ക് കുടിവെള്ളമെത്തിക്കുന്നത്.
ഈ പദ്ധതിക്കായി 35 കൊല്ലം മുമ്പ് സ്ഥാപിച്ച പ്രിമോ സിമെന്റ് പൈപ്പുകളിലൂടെ തന്നെയാണ് ഇപ്പോഴും വിതരണം. കാലഹരണപ്പെട്ട ഈ പൈപ്പ് ലൈനില്‍ പൊട്ടലും ഇതു മൂലം ജനങ്ങള്‍ക്കുള്ള കുടിവെള്ളം മുടങ്ങലും പതിവാണ്. എസ്.എന്‍ പുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം എന്നീ പഞ്ചായത്തുകളിലേക്ക്് വെള്ളം നല്‍കുന്ന മതിലകം സെക്ഷനു കീഴില്‍ മാത്രം ഇപ്പോള്‍ 13000 ഗാര്‍ഹിക കണക്ഷനുകള്‍ ഉണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മാത്രം 8000 കണക്ഷനുകളാണ് കൂടിയത്.
കണക്ഷനുകള്‍ കൂടിയതോടെ എല്ലായിടത്തേക്കും വെള്ളമെത്തിക്കാനായി വിതരണത്തിന്റെ മര്‍ദ്ദവും വേഗവും കൂട്ടേണ്ട അവസ്ഥയാണ്. ഇങ്ങിനെ ചെയ്യുമ്പോഴാണ് മര്‍ദ്ദം താങ്ങാനാവാതെ പൈപ്പുകള്‍ പൊട്ടുന്നത്. പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കലാണ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."