യമനില്‍ ഇറാന് അനുകൂല ഹൂതികള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നു
റിയാദ്: യമനില്‍ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയും ഇവര്‍ക്ക് സഹായം ചെയ്യുന്ന ഇറാനെതിരെയും ശക്തമായ ആക്രമണത്തിന് മുതിരാന്‍ അമേരിക്ക തയ്യാറെടുക്കുന്നു.
ഔദ്യോഗിക യമന്‍ സര്‍ക്കാരിന് വേണ്ടി രംഗത്തുള്ള അറബ് സഖ്യ സേനക്ക് കൂടുതല്‍ ശക്തി പകരുന്നതിനായി അംറിക്കയുടെ ശക്തമായ ഇടപെടലിന് ട്രംപ് ഭരണകൂടം ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. അമേരിക്കയുടെ ഭാഗത്തു നിന്നും ശക്തമായ രീതിയിലുള്ള ഇടപെടലിന് കാലം ഒരുങ്ങുന്നതായും യമന്റെ ചില ഭാഗങ്ങളിലെ ഹൂതികളുടെ ഇടപെടലിനെ തുടര്‍ന്ന് ദുരിതത്തിലായ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ നീക്കം നടക്കുന്നതായും വാഷിങ് ടണ്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു .
ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രധാന തുറമുഖമായ ഹുദയ തുറമുഖം പിടിച്ചടക്കലാണ് പ്രധാന ലക്ഷ്യം .ഇത് വഴിയാണ് ഇറാനില്‍ നിന്നും മറ്റും ഹൂതികള്‍ക്ക് ആയുധമെത്തുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനായി വ്യോമാക്രമണം ഉണ്ടാവുകയില്ലെന്നും നാവികസേനയുടെ സഹായത്തോടെയായിരിക്കും മുന്നേറ്റം നടത്തുക. തുറമുഖം വഴി ആയുധങ്ങള്‍ കടത്തുന്നതും മറ്റും സാറ്റലൈറ്റ് വഴി പരിശോധന നടത്താനും അമേരിക്ക കരുതുന്നുണ്ട്.
അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന് യമനിലെ സ്ഥിതി ഗതികള്‍ കൂടുതല്‍ വ്യക്തമായറിയാവുന്നതാണു . ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സഊദി സന്ദര്‍ശനം നടത്തിയപ്പോഴും യമന്‍ പ്രശ്നം പ്രധാനമായി ചര്‍ച്ച ചെയ്തിരുന്നു. സഊദിയുടെ അയല്‍ രാജ്യമായ യമനിലെ ഇറാന് അധിനിവേശം സഊദിക്ക് ഏറെ ഭീഷണിയാണെന്നും അതിനാല്‍ അമേരിക്കയുടെ സഹായം ആവശ്യമാണെന്നുമാനുസഊദിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."