മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം; പ്രതിഷേധം ശക്തം
.
.
ചങ്ങരംകുളം: തിരൂരില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയാ പേഴ്സണ്‍ യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചീഫ് റിപ്പോര്‍ട്ടര്‍ ഷബ്ന, ക്യാമറാമാന് വിജേഷ് എന്നിവരെ കൈയേറ്റം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്യം നിഷേധിക്കുന്ന ആഭാസന്മാരുടെ നിയമ ലംഘനം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് വാര്‍ത്താസംഘത്തെ മര്‍ദ്ദിച്ചത്.
എവിടെയും ഏതു സമയവും മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നുവെന്നത് ആശങ്കാജനകമാണ്. കുറ്റവാളികള്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മനുഭരത്, വര്‍ക്കിങ് പ്രസിഡന്റ് ഉസ്മാന് അഞ്ചുകുന്ന്, ജനറല്‍ സെക്രട്ടറി വി സെയ്ത്, വൈസ് പ്രസിഡന്റണ്ട് പി.കെ ഹാരിസ് എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."