HOME
DETAILS
MAL
മൂന്നാര്‍ മണ്ണിടിച്ചില്‍ മരണം പതിനൊന്നായി: കണ്ടെത്താനുള്ളത് 55 പേരെ,രക്ഷാപ്രവര്‍ത്തനം തുടരുന്നു
backup
August 07 2020 | 09:08 AM
മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 12 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. 55 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 6 പുരുഷന്മാര്,4 സ്ത്രീകള്‍,ഒരു കുഞ്ഞുമാണ് മരിച്ചത്. 78 പേരാണ് അപകടത്തില്‍പെട്ടത്. അതേ സമയം ശക്തമായ മഴതുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയാണ്.
മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം. നാല് ലയങ്ങളിലായി 30 മുറികളില്‍ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."