വിപുലമായ സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ്
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ ബൂത്തുകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. ഓരോ ബൂത്തുകളിലും വോട്ടര്‍മാര്‍ക്കായി മെഡിക്കല്‍ കിറ്റ്, വീല്‍ചെയര്‍, ഉന്തുവണ്ടി, അടിസ്ഥാന മെഡിക്കല്‍ സൗകര്യങ്ങള്‍, തുടങ്ങിയവ ഉറപ്പുവരുത്തും. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിതരണ, ശേഖരണ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം മുതല്‍ തെരഞ്ഞെടുപ്പ് ദിവസം വരെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ അടങ്ങിയ മെഡിക്കല്‍ ടീമിന്റെ സേവനവും ആംബുലന്‍സ് സൗകര്യവും ഉറപ്പുവരുത്തും. രാവിലെ ഏഴു മുതല്‍ രണ്ടു വരെയും രണ്ടു മുതല്‍ ആറ് വരെയും രണ്ട് ഘട്ടങ്ങളായിട്ടാണ് ആംബുലന്‍സ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ലഭിക്കുക.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."