ബാലറ്റ് പേപ്പറുകളുടെ ക്രമീകരണം പൂര്‍ത്തിയായി
കാസര്‍കോട്: വോട്ടിങ് മെഷീനുകളില്‍ ബാലറ്റു പേപ്പറുകള്‍ ക്രമീകരിക്കുന്ന പ്രവൃത്തി അതത് ഉപവരണാധികാരികളുടെ നേതൃത്വത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, മാടായി എന്നിവിടങ്ങളിലായി നടന്നു. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ വോട്ടിങ് മെഷിനുകളില്‍ ബാലറ്റു പേപ്പറുകള്‍ ക്രമീകരിക്കുന്നത് കാസര്‍കോട് ഗവ. കോളജില്‍ ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 7.30ന് ആണ് ആരംഭിച്ചത്.
അതത് ഉപവരണാധികാരികളായ എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ എസ്.എല്‍ സജികുമാര്‍, ആര്.ഡി.ഒ പി.എ അബ്ദുള്‍ സമദ് , എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ മാവില നളിനി എന്നിവരാണ് നേതൃത്വം നല്‍കിയത്. പടന്നക്കാട് നെഹ്റു കോളജില്‍ സബ്കലക്ടറും ഉപവരണാധികാരിയുമായ അരുണ്‍ കെ.വിജയന്റെയും ആര്.ആര് ഡെപ്യൂട്ടി കലക്ടര്‍ പി.ആര് രാധികയുടെ നേതൃത്വത്തിലും എ.കെ.എ.എസ്.ജി.എച്ച്.എസ്.എസ് പയ്യന്നൂരില്‍ ഉപവരണാധികാരികൂടിയായ കണ്ണൂര്‍ എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ സി.ജി ഹരികുമാറിന്റെ നേതൃത്വത്തിലും മാടായി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉപവരണാധികാരികൂടിയായ കണ്ണൂര്‍ ജില്ലാ സപ്ലെ ഓഫിസര്‍ റഷീദ് മുതുകണ്ടിയുടെ നേതൃത്വത്തിലും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."