ആനയുടെ മുന്നിലകപ്പെട്ട അംഗപരിമിതന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
വാകേരി: വീട്ടുമുറ്റത്തെത്തിയ ആനയുടെ മുന്നിലകപ്പെട്ട അംഗപരിമിതനായ കര്‍ഷകന്‍ രക്ഷപ്പെടത് തലനാരിഴക്ക്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരുക്കേറ്റു. വാകേരി മൂഡകൊല്ലി ചേരിക്കാപറമ്പില്‍ ജനാര്‍ദ്ധന (65)നാണ് ആനയുടെ ആക്രമണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കേറ്റ ഇയാളെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ പുലര്‍ച്ച ആറോടെയാണ് സംഭവം. പശുവിനെ കറക്കുവാനായി ജനാര്‍ദ്ധനന്‍ വീട്ടുമുറ്റത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആന ജനാര്‍ദ്ധനന് നേരെ തിരിഞ്ഞതോടെ വീടിനുള്ളിലേക്ക് തിരികെ കയറാനായി ജനാര്‍ദ്ധനന്‍ ശ്രമിച്ചു. ഇതിനിടെയാണ് വീണ് പരുക്കേറ്റത്. ഈ സമയം ഇദ്ദേഹത്തിന്റെ ഭാര്യ ബാലാമണി വലിച്ചു വീടിനകത്തേക് കയറ്റിയതിന്നാല്‍ ആനയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.
വീഴ്ചയില്‍ ഇദ്ദേഹത്തിന്റെ കാല്‍മുട്ടുകള്‍ക്കും തോളെല്ലിനും പരുക്കേറ്റു. പിന്നീട് വീട്ടുകാര്‍ ബഹളം വെച്ചതോടെയാണ് ആന ഇവിടെനിന്ന് മാറിയത്. പ്രദേശത്ത് അടുത്തിടെയായി കാട്ടാന ശല്യം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."