മഴക്കെടുതി: ജില്ലയില്‍ 54 ക്യാംപുകളിലായി 4681 പേരെ മാറ്റി പാര്‍പ്പിച്ചു
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ദുരിതത്തിലായ മേഖലകളില്‍ നിന്നും 4681 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. വിവിധ താലൂക്കുകളിലായി 54 ക്യാംപുകളാണ് തുറന്നത്. 1489 കുടുംബങ്ങള്‍ ക്യാംപുകളില്‍ അഭയം തേടി. ക്യാംപുകളില്‍ വൈദ്യസഹായം അടക്കം ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു.
കൊച്ചി താലൂക്കില്‍ 421 കുടുംബങ്ങളിലെ 1088 പേരാണ് ആറ് ക്യാംപുകളിലായി കഴിയുന്നത്. ചെല്ലാനം ലിയോ ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂളിലെ ക്യാമ്പില്‍ 150 കുടുംബങ്ങളിലെ 336 പേരും സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 190 കുടുംബങ്ങളിലെ 500 പേരും കഴിയുന്നു. എളങ്കുന്നപ്പുഴ സെന്റ് പീറ്റേഴ്‌സ് എല്‍.പി സ്‌കൂളില്‍ 33 കുടുംബങ്ങളിലെ 125 പേര്‍ക്ക് സൗകര്യമൊരുക്കി. പനയപ്പള്ളി ഗവ. സ്‌കൂളില്‍ ഒരു കുടുംബവും പള്ളുരുത്തിയിലെ കോര്‍പറേഷന്‍ ടൗണ്‍ഹാളില്‍ 32 കുടുംബങ്ങളിലെ 65 പേരും അഭയം തേടിയെത്തി. പുതുവൈപ്പ് ഗവ. യു.പി സ്‌കൂളിലെ ക്യാമ്പില്‍ 15 കുടുംബങ്ങളിലെ 60 പേര്‍ക്കും അധികൃതര്‍ താല്‍ക്കാലിക സൗകര്യമൊരുക്കി.
മൂവാറ്റുപുഴ താലൂക്കില്‍ 342 കുടുംബങ്ങളിലെ 1211 പേരാണ് 12 ക്യാംപുകളില്‍ കഴിയുന്നത്. കോതമംഗലം താലൂക്കില്‍ 44 കുടുംബങ്ങളിലെ 154 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. കണയന്നൂര്‍ താലൂക്കില്‍ പത്ത് ക്യാംപുകളിലായി 115 കുടുംബങ്ങളിലെ 444 പേരാണ് താമസിക്കുന്നത്. പറവൂര്‍ താലൂക്കില്‍ 17 ക്യാംപുകളിലായി 428 കുടുംബങ്ങളിലെ 1280 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആലുവ താലൂക്കില്‍ ആറ് ക്യാംപുകളിലായി 116 കുടുംബങ്ങളിലെ 424 പേരാണുള്ളത്. എല്ലാ ക്യാംപുകളിലും മെഡിക്കല്‍ ടീമിന്റെ സേവനം സജ്ജമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."