HOME
DETAILS
MAL
ദുരിതബാധിതര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം: എം. ലിജു
backup
July 18 2018 | 04:07 AM
ആലപ്പുഴ: വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകള്‍ പലതും ദുരിതപൂര്‍ണമാണെന്നും ക്യാംപില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നും ലിജു ആവശ്യപ്പെട്ടു.
മഴക്കാല രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കണമെന്നും ഡി.സി.സി പ്രസിഡന്റ് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."