HOME
DETAILS
MAL
ആറളം ഫാം വര്‍ക്ഷോപ്പില്‍ കാട്ടാനയുടെ ആക്രമണം
backup
April 17 2019 | 07:04 AM
പേരാവൂര്‍: കാട്ടാന ആക്രമത്തില്‍ ആറളം ഫാമില്‍ ഫാം വര്‍ക്ക്ഷോപ്പിന്റെ ഗേറ്റും തെങ്ങും നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.
വര്‍ക്ക്ഷോപ്പ് മുറ്റത്തുള്ള തെങ്ങും വാഴകളും കരിമ്പും നശിപ്പിച്ചു. സമീപത്തെ കാന്റീനില്‍ താമസിക്കുന്നവര്‍ പടക്കം പൊട്ടിച്ച് ആനകളെ തുരത്തിയതിനാല്‍ വര്‍ക്ക്ഷോപ്പിലെ വാഹനങ്ങള്‍ സുരക്ഷിതമായി. വലുതും ചെറുതുമായ പത്തോളം വാഹനങ്ങള്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്നു. കഴിഞ്ഞദിവസം ആറളം വനത്തില്‍ നിന്നു ആന മതില് തകര്‍ത്ത് എത്തിയ കാട്ടാനക്കൂട്ടമാണ് ഫാമിനകത്ത് തമ്പടിച്ചത്. വനംവകുപ്പിന്റെ അനാസ്ഥയാണ് ആറളം ഫാമില്‍ കാട്ടാനകള്‍ തമ്പടിക്കാന്‍ കാരണമെന്നു ഫാം സെക്യൂരിറ്റി ഓഫിസര്‍ ശ്രീകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."