ബി.ജെ.പി വീണ്ടും വന്നാല്‍ ഇന്ത്യ വിഭജിക്കപ്പെടും: സിറാജ് സേട്ട്
കണ്ണാടിപ്പറമ്പ്: ഒരുതവണ കൂടി ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടുമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് സേട്ട്.
ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളെ തമ്മില്‍ വേര്‍തിരിച്ചുകാണുന്ന ഒരു രാജ്യമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കണ്ണാടിപ്പറമ്പില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു സേട്ട്.
ഭാരതത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് സംഘ് പരിവാര്‍ ശക്തികള്‍ ചെയ്യുന്നത്. ഏകകക്ഷി ഭരണത്തിലൂടെ ഫാസിസം നടപ്പാക്കാന്‍ ഇവര്‍ ശ്രമിക്കും. തെരഞ്ഞെടുപ്പ് പ്രകടന പ്രക്രിയയില്‍ വാഗ്ദാനം മാത്രമേ ഉണ്ടാവൂ.
അഞ്ചുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച രണ്ടുകോടി തൊഴിലുകള്‍ എവിടെയെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം സ്വയം തകര്‍ച്ചയുടെ വക്കിലാണ്. മോദിയെ തടയാന്‍ ഇവര്‍ക്ക് കഴിയില്ല. ഏക പോംവഴി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര മുന്നണിയെ അധികാരത്തിലെത്തിക്കുക എന്നുള്ളതാണ്. ഒരു ഇന്ത്യക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒപ്പം ഒരു മുസ്‌ലിമുമാണ്. ദേശസ്‌നേഹവും സത്യസന്ധതയും ചോദ്യം ചെയ്യാത്ത ഒരു ഭരണകൂടം ഇവിടെ വരണം. ആവാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും സിറാജ് സേട്ട് പറഞ്ഞു. കെ.വി ഹാരിസ് അധ്യക്ഷനായി. എം.പി.എ റഹീം, ഒ. നാരായണന്‍, പി.വി അബ്ദുല്ല, കബീര്‍ കണ്ണാടിപ്പറമ്പ്, ടി.പി കുഞ്ഞഹമ്മദ്, എ. ദാമോദരന്‍, കെ.എന്‍ മുസ്തഫ, അഡ്വ. കെ. ഗോപാലകൃഷ്ണന്‍, ഷാക്കിര്‍ വടകര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."