HOME
DETAILS

ശിവശങ്കറിനെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ട്?

  
backup
August 08 2020 | 02:08 AM

shivashankar876718-2020

 


നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം ഉടന്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടു. സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കത്തുകളിലൂടെ ആവശ്യപ്പെടുന്ന കാര്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാറില്ല. മന്ത്രിസഭാ യോഗം എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആവശ്യങ്ങളോട് അനുകൂല നിലപാടെടുക്കുക പതിവ്. എന്നാല്‍, മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയ തൊട്ടടുത്ത ദിവസംതന്നെ കേന്ദ്രം എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടു. കേരളത്തില്‍ ബി.ജെ.പിക്ക് രാഷ്ട്രീയനേട്ടം നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എക്ക് വിടാന്‍ കേന്ദ്രം പെട്ടെന്ന് ഉത്സുകരായത്.
തന്റെ ഓഫിസിനെക്കുറിച്ചും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെക്കുറിച്ചുമുള്ള തികഞ്ഞ വിശ്വാസമായിരിക്കും അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. വിശ്വാസത്തില്‍ നിന്നുണ്ടായ ആത്മധൈര്യത്തിലാണദ്ദേഹം ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെയെന്ന് അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പറഞ്ഞുകൊണ്ടിരുന്നത്. ശിവശങ്കറെ സസ്‌പെന്‍ഡ് ചെയ്തപ്പോഴും അദ്ദേഹത്തെ എന്‍.ഐ.എ രണ്ടുതവണ ചോദ്യംചെയ്തപ്പോഴും മുഖ്യമന്ത്രിക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ ഉണ്ടായിരുന്ന വിശ്വാസത്തിന് ഉലച്ചിലൊന്നും തട്ടിയിരുന്നില്ലെന്നു വേണം കരുതാന്‍. അതുകൊണ്ടാണ് മാധ്യമങ്ങള്‍ നിരന്തരം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് നടന്നതെന്ന രീതിയില്‍ വാര്‍ത്തകള്‍ കൊടുത്തപ്പോഴും 'ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ' എന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നിട്ടുണ്ടാവുക.


എന്നാല്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് നടന്നതെന്നും മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിനുമേല്‍ ഉണ്ടായിരുന്ന വന്‍ സ്വാധീനം ഇതിന് ഉപയോഗപ്പെടുത്തിയെന്നുമാണ് എന്‍.ഐ.എ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.
സ്വപ്നയുടെ ജാമ്യഹരജിയെ എതിര്‍ത്തുകൊണ്ട് എന്‍.ഐ.എ നടത്തിയ എതിര്‍വാദത്തിലാണ് ഇത്തരം വസ്തുതകള്‍ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളതുപോലുള്ള നിര്‍ണായക സ്വാധീനം സ്വപ്നാ സുരേഷിന് യു.എ.ഇ കോണ്‍സുലേറ്റിലും ഉണ്ടായിരുന്നു. കോണ്‍സുലേറ്റില്‍നിന്ന് ഒഴിവായിട്ടും പ്രതിമാസം ആയിരം ഡോളര്‍ വീതം (73,000 രൂപ) അവര്‍ കോണ്‍സുലേറ്റില്‍നിന്ന് കൈപ്പറ്റിയിരുന്നുവെന്നും എന്തിനും ഏതിനും കോണ്‍സുലേറ്റില്‍ സ്വപ്ന വേണമെന്നായിരുന്നു അവസ്ഥയെന്നും എന്‍.ഐ.എ കോടതിയെ ബോധിപ്പിച്ചിരിക്കുകയാണ്. സ്വപ്നക്ക് സ്ഥിരമായി ഉപദേശങ്ങള്‍ നല്‍കിയിരുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറായിരുന്നുവെന്ന് സ്വപ്നയുടെ മൊഴി ആധാരമാക്കി എന്‍.ഐ.എ കോടതിയില്‍ വാദിച്ചിരിക്കുകയാണ്.


ഇത്തരമൊരു ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് കള്ളക്കടത്തുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് പറഞ്ഞുനില്‍ക്കാന്‍ പ്രയാസമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള സ്വാധീനം ഇതര ജീവനക്കാരുടെമേലും അവര്‍ പ്രയോഗിച്ചിട്ടുണ്ടാവില്ലേ?. പൊലിസിലും ഇവര്‍ക്ക് വന്‍ സ്വാധീനം ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. നേരത്തെയുണ്ടായിരുന്ന കേസ് മരവിപ്പിക്കാന്‍ ഈ സ്വാധീനം ഉപയോഗിച്ച് അവര്‍ക്ക് കഴിഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാകുമെന്നു വന്നപ്പോള്‍ ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ പൊലിസിന്റെ സഹായം ലഭിച്ചുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.


അഞ്ചുവര്‍ഷം മുന്‍പ് സ്വപ്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഓഫിസറായി ജോലിചെയ്യുമ്പോള്‍ എയര്‍ ഇന്ത്യാ സ്റ്റാറ്റസുമായി ബന്ധപ്പെട്ട ക്രമക്കേട് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ എല്‍.എസ് സിബു മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരം തീര്‍ക്കാന്‍ സിബുവിനെതിരേ പതിനാറ് വനിതാ ജീവനക്കാരുടെ ഒപ്പുവാങ്ങി കള്ളക്കേസ് നല്‍കുകയായിരുന്നു. ഇത് വ്യാജ പരാതിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്വപ്നക്കെതിരേ സിബു നല്‍കിയ പരാതിയിലുള്ള പൊലിസ് അന്വേഷണമാണ് സ്വാധീനത്താല്‍ മരവിപ്പിച്ചത്. ഇതിനെതിരേ സിബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവുപ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയാക്കി ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ എയര്‍ ഇന്ത്യ സിബുവിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. തനിക്കെതിരേ കള്ളക്കേസ് നല്‍കിയ സ്വപ്നക്കൊപ്പം എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനായിരുന്ന ബിനോയ് ജേക്കബിനെതിരേയും സിബു പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരം തീര്‍ക്കാനായിരിക്കണം സിബുവിനെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടാവുക. ഇതോടെ മറ്റൊരു സംശയംകൂടി ബലപ്പെടുകയാണ്. പൊലിസിലും മുഖ്യമന്ത്രിയുടെ ഓഫിസിലും ഉണ്ടായിരുന്നതുപോലുള്ള സ്വാധീനം സ്വപ്നയ്ക്ക് എയര്‍ ഇന്ത്യയിലും ഉണ്ടായിരുന്നോ ? ആ നിലയ്ക്ക് രാജ്യസുരക്ഷയെ ബാധിക്കുന്ന കള്ളക്കടത്ത് കേസ് അന്വേഷണം നാളെ എയര്‍ ഇന്ത്യയിലേക്കും നീണ്ടുകൂടായ്കയില്ല.


കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശിവശങ്കര്‍ വിസമ്മതിച്ചുവെന്നാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശിവശങ്കറിന് നല്ല ബോധ്യമുള്ളത് കൊണ്ടായിരിക്കണം ഇടപെടാതിരുന്നത്. ഇതേക്കുറിച്ച് ഉത്തമ ബോധ്യമുണ്ടായിട്ടും ഉത്തരവാദിത്വമുള്ള ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് എന്തുകൊണ്ട് ശിവശങ്കര്‍ കസ്റ്റംസിനെ സ്വര്‍ണക്കടത്ത് സംബന്ധിച്ച് വിവരമറിയിച്ചില്ല. ഇത് വലിയ കുറ്റമാണ്. അതിനാല്‍ ഇതര പ്രതികളെപ്പോലെ അദ്ദേഹവും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ശിവശങ്കറിന്റെ കാര്യത്തില്‍ എന്‍.ഐ.എ മൗനംപാലിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് സംശയമുനയില്‍ നില്‍ക്കുന്നതുപോലെ ശിവശങ്കറിനെതിരേയും തെളിവുകള്‍ ബലപ്പെട്ടുവരികയാണ്. ഇതില്‍ ഒത്തുതീര്‍പ്പ് ഉണ്ടാവുകയാണെങ്കില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്ത് കേസ് ഏതാനും പേരിലൊതുക്കി ബി.ജെ.പി കുഴിച്ചുമൂടിയെന്ന് ഉറപ്പിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago