മോട്ടോര്‍ ഉപയോഗിച്ച് പൈപ്പില്‍ നിന്നു വെളളമെടുക്കുന്നവര്‍ക്കെതിരേ നടപടി
കൊച്ചി: മോട്ടോര്‍, ഹാന്റ് പമ്പ് എന്നിവ ഉപയോഗിച്ച് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണ പൈപ്പില്‍ നിന്നും വെളളം ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സബ്കലക്ടര്‍ അറിയിച്ചു.
കേരള ക്രിമിനല്‍ പ്രൊസിജിയല്‍ കോഡ് സെക്ഷന്‍ 133 പ്രകാരമായിരിക്കും ശിക്ഷാനടപടി. കൊച്ചി ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെളള വിതരണ പൈപ്പില്‍ നിന്ന് മോട്ടോര്‍, ഹാന്റ് പമ്പ് എന്നിവ ഉപയോഗിച്ച് കുടിവെളളം ഊറ്റി എടുക്കുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണിത്.
ഇതുമൂലം വെള്ളം വിതരണം ചെയ്യുന്ന പൈപ്പുകള്‍ പൊട്ടി ശുദ്ധജലം നഷ്ടപ്പെടാനിടയാകും. ശുദ്ധജല പൈപ്പുകളിലേക്ക് മലിനജലം കലരാനും വഴിതെളിക്കും. ഈ വെളളത്തിന്റെ ഉപയോഗം പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യം സൃഷ്ടിക്കും.
കേരള വാട്ടര്‍ അതോറിറ്റി പൈപ്പില്‍ നിന്ന് മോട്ടോര്‍, ഹാന്റ്പമ്പ് എന്നിവ ഉപയോഗിച്ച് കുടിവെളളം ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വരള്‍ച്ച ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം, കൊച്ചി 0484225559, കേരള വാട്ടര്‍ അതോറിറ്റി 04842220071, ചെല്ലാനം പഞ്ചായത്ത് സെക്രട്ടറി 9496045779, കൊച്ചി തഹസില്‍ദാര്‍ 9447068371 എന്നീ നമ്പരുകളിലേതിലെങ്കിലും ബന്ധപ്പെടണമെന്നും സബ്കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."