പാലത്തിന് മുകളിലൂടെ നിറഞ്ഞൊഴുകിയ നിളയെ സ്മരിച്ച് പട്ടാമ്പി നിവാസികള്‍
പട്ടാമ്പി: തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചെങ്കിലും പാലം മൂടി ഒഴുകുന്ന നേര്‍ചിത്രം കാണാന്‍ വീണ്ടും കൊതിക്കുകയാണ് പട്ടാമ്പി നിവാസികള്‍. പുഴ അവസാനമായി കരകവിഞ്ഞൊഴുകിയിട്ട് ജൂലൈ 17ന്്് ഇന്നലെ 11 വര്‍ഷം കഴിഞ്ഞു. അന്ന് ഭാരതപുഴ പട്ടാമ്പി പാലത്തിന് മുകളിലൂടെ കരകവിഞ്ഞൊ ഴുകുന്നത് കാണാന്‍ നിരവധി പേരാണ് കേട്ടറിഞ്ഞ് പട്ടാമ്പിയിലേക്ക് എത്തിയത്.
കനത്ത മഴയില്‍ ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ മുരളി പെരുമുടിയൂറിന്റെ ഫോട്ടോ പട്ടാമ്പിയിലെ മിക്ക വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും സ്ഥാനം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പാലം മൂടി നിറഞ്ഞൊഴുകിയ ഭാരതപുഴയുടെ വീഡിയോ ഇപ്പോള്‍ ഉണ്ടായതാണന്നും പറഞ്ഞ്് വ്യാപകമായി പ്രചരിച്ചിരുന്നു. പ്രചരണത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ കഴിഞ്ഞദിവസങ്ങളില്‍ പുഴയോരത്ത് കുടുംബ സമേതം വന്ന്്്് നീരൊഴുക്ക് വര്‍ധിച്ച ഫോട്ടോ എടുത്ത് മടങ്ങിപോകുന്നവരുടെ എണ്ണവും വര്‍ധിച്ചിരുന്നു. അതെ സമയം നീരൊഴുക്ക്്് വര്‍ധിച്ചതോടെ കൈവേരി തകര്‍ന്ന് കിടക്കുന്ന നടപ്പാതയില്ലാത്ത പട്ടാമ്പി പാലത്തിന് മുകളിലൂടെയുള്ള കാല്‍നടയാത്രക്കാരുടെയും ഇരുചക്രവാഹനങ്ങളുടെയും മറ്റു സുരക്ഷയും അപകടാവസ്ഥയിലാണ്. ഗതാഗതകുരുക്കിനാല്‍ വാഹനങ്ങളുടെ നീണ്ടനിരയും പാലത്തിന് മുകളില്‍ നിത്യകാഴ്ചയാണ്. അതിനാല്‍ തന്നെ കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയിലായ നിലവിലെ പാലത്തിന് മുകളിലെ വാഹനകുരുക്ക് അടിയന്തരമായി ഒഴിവാക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."