HOME
DETAILS
MAL
ഉരുള്‍പൊട്ടല്‍ സാധ്യത: കണ്ണൂരില്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താന്‍ കലക്ടര്‍ ഉത്തരവിറക്കി
backup
August 08 2020 | 10:08 AM
കണ്ണൂര്‍: ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ കരിങ്കല്‍,ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിറക്കി. ഓഗസ്റ്റ് 14 വരെ നിര്‍ത്തിവക്കാനാണ് ഉത്തരവ്. ശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. പയ്യാവൂര്‍ ചന്തപ്പാറയില്‍ ഉരുള്‍പൊട്ടി. പയ്യാവൂര്‍ പഞ്ചായത്തിലെ ചീത്തപ്പാറയിലും കേളകം അടയ്ക്കാത്തോട് വനപ്രദേശത്തുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.
ശ്രീകണ്ഠാപുരം ടൗണിലും വെള്ളം കയറി.പുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ആയിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു.വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് ക്ഷേത്രം ഉള്‍പ്പടെ അഞ്ച് പഞ്ചായത്തുകള്‍ വെള്ളത്തിനടിയിലായി. തളിപ്പറമ്പ ഇരിട്ടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."