HOME
DETAILS

ഇന്ത്യയിലെ മുസ്‌ലിംകളെക്കുറിച്ച് പാകിസ്താന്‍ ആശങ്കപ്പെടേണ്ടതില്ല: രാജ്‌നാഥ് സിങ്

  
backup
July 19 2016 | 03:07 AM

pakistan-need-not-worry-about-indian-muslims-rajnath-singh

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിംകളെക്കുറിച്ച് പാകിസ്താന്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ സംഘര്‍ഷത്തിന് പിന്നില്‍ പാകിസ്താനാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

സൈന്യം വധിച്ച ബുര്‍ഹാന്‍ വാനി ഒരു തീവ്രവാദിയാണ്. കൊലപാതകമടക്കം 15 ഓളം കേസുകളാണ് ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെ വാനി ഭീകരവാദത്തിലേക്ക് ആകര്‍ഷിച്ചിരുന്നു.

ഇന്ത്യയിലെ മുസ്‌ലിംകളെക്കുറിച്ച് പാകിസ്താന്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവരെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ വിഘടനവാദികളുമായാണ് സൈന്യം പോരാടുന്നത് തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'സംഘര്‍ഷം നടക്കുമ്പോള്‍ പ്രധാനമന്ത്രി വിദേശത്തായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സമാധാന ചര്‍ച്ചകള്‍ എങ്ങനെ പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി താന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. മാരകമല്ലാത്ത ആയുധങ്ങള്‍ മാത്രമേ സമരക്കാരെ നേരിടാന്‍ ഉപയോഗിക്കാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു' രാജ്‌നാഥ് സിങ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago