പത്തനാപുരത്ത് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു
അരീക്കോട്:പത്തനാപുരത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് തീപിടിച്ച് വ്യാപക നാശനഷ്ടം. പത്തനാപുരം പള്ളിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന പാത്രങ്ങളും മറ്റു വീട്ടുപകരണങ്ങളും വില്‍പ്പന നടത്തുന്ന വി.കെ ഹോം അപ്ലയന്‍സ്, തൊട്ടടുത്തുള്ള ഫൂട്ട് വേര് കടയുമാണ് കത്തി നശിച്ചത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രി ഒരു മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇരു നിലകെട്ടത്തിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ താഴ്നിലയിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. തീ പടരുന്നത് കണ്ട് വാഹന യാത്രക്കാരാണ് സമീപ വാസികളെ അറിയിച്ചത്. ഇവര്‍ നല്കിയ വിവരത്തിന്റെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി, മുക്കം എന്നിവിടങ്ങളില്‍ നിന്നായി അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. രണ്ട് സ്ഥാപനങ്ങളിലുമായി 75 ലക്ഷം രൂപയുടെ നഷ്ടം കണകാക്കുന്നുണ്ട്. രാജസ്ഥാന് സ്വദേശിയായ അബ്ദുറഹിമാനാണ് ഫുട്ട്വേര്‍ സ്ഥാപനം നടത്തുന്നത്. ഇയാള്‍ക്ക് മാത്രം പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കേരളത്തില്‍ വന്നതിന് ശേഷമുള്ള ഇരുപത് വര്‍ഷത്തെ സമ്പാദ്യമാണ് നഷ്ടമായതെന്ന് അബ്ദുറഹിമാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."