കാട്ടാന കൃഷി നശിപ്പിച്ചു: വനംവകുപ്പ് ഓഫിസില്‍ വായ്മൂടിക്കെട്ടി സമരം നടത്തി കര്‍ഷക കുടുംബം
പനമരം: കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷകനും മക്കളും വനംവകുപ്പ് ഓഫിസിനു മുന്‍പില്‍ കുത്തിയിരുന്നു. ചെതലയം റെയിഞ്ചിലെ പാതിരി സൗത്ത് വനം ഓഫിസിന് മുന്നിലായിരുന്നു കര്‍ഷകന്റെയും മക്കളുടെയും വായ്മൂടിക്കെട്ടിയുള്ള സമരം. നെയ്ക്കുപ്പ വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്.
കര്‍ഷകനായ ഇടിയാലില്‍ ജോമോന്‍ മക്കളായ അജില്‍, നിഖില്‍, വിബില്‍ എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത്. ഇദ്ദേഹത്തിന് നാലേക്കറോളം ഭൂമിയാണുള്ളത്.
ഈഭൂമിയില്‍ ഒരേക്കര്‍ സ്ഥലത്ത് വാഴകൃഷി ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകള്‍ അര ഏക്കറോളം സ്ഥലത്തെ വാഴകളും ചെറുമരങ്ങളും നശിപ്പിച്ചു. അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഇദ്ദേഹം പറഞ്ഞു. ഈ തുക ലഭിക്കുന്നതിനും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുമാണ് കുത്തിയിരുപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."