HOME
DETAILS
MAL
ഗോവധം ആരോപിച്ച് ദലിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവം; ഗുജറാത്തില്‍ പ്രതിഷേധം ശക്തമാകുന്നു
backup
July 19 2016 | 06:07 AM
അഹമ്മദാബാദ്: പശുവിനെ കൊന്നെന്ന് അരോപിച്ച് ദലിത് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഗുജറാത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഏഴ് ദലിത് യുവാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അക്രമാസക്തരായ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സൗരാഷ്ട്ര മേഖലയില്‍ അക്രമാസക്തരായ ജനം പൊലിസിനു നേരെ കല്ലെറിയുകയും ചെയ്തു.
രാജ്കോട്ട്പോര്ബന്തര് ദേശീയപാത മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ തടസപ്പെടുത്തി.ഗോരക്ഷകരെന്ന് വിശേഷിപ്പിച്ച ഒരു സംഘം കഴിഞ്ഞ ആഴ്ച്ചയാണ് നാല് തുകല്‍ പണിക്കാരായ യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. തുകലുമായി കാറില്‍ സഞ്ചരിക്കവെ തടഞ്ഞുനിര്‍ത്തിയാണ് അക്രമികള്‍ ഇവരെ മര്‍ദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."