സംഘര്‍ഷം ആസൂത്രിതം, ആയുധങ്ങളുമായി നേരത്തെ ക്യാംപ് ചെയ്തു; അഭിമന്യു വധത്തില്‍ മുഹമ്മദിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണം ചുവരെഴുത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പ്രധാനപ്രതിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുമായ മുഹമ്മദ്. സംഘര്‍ഷം ആസൂത്രിതമാണ്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുമായി നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. എന്ത് വില കൊടുത്തും ക്യാംപസിലെ ചുവരില്‍ ക്യാമ്പസ് ഫ്രണ്ട് തന്നെ എഴുതണമെന്നും എസ്.എഫ്.ഐയ്ക്ക് വഴങ്ങിക്കൊടുക്കരുതെന്നും പുറത്തുനിന്നുള്ളവര്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്.എഫ്.ഐ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകള്‍ സ്ഥലത്ത് നേരത്തെ തന്നെ ക്യാംപ് ചെയ്തിരുന്നുവെന്നും മുഹമ്മദ് വെളിപ്പെടുത്തി.
വാക്കു തര്‍ക്കം ഉണ്ടായപ്പോള്‍ താനാണ് കൊച്ചിന് ഹൗസിലുള്ളവരെ വിളിച്ചുവരുത്തിയതെന്നും ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം മുഹമ്മദ് കണ്ണൂരിലേക്ക് പോയി. പിന്നീട് അവിടെ നിന്ന് കേരള കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഒളിത്താവളത്തിലേക്ക് മാറി. അവിടെ നിന്ന് ഗോവയിലേക്ക് പോയി. ഗോവയില്‍ നിന്ന് അതിര്‍ത്തിയിലെ പഴയ ഒളിത്താവളത്തിലെത്തിയപ്പോഴാണ് മുഹമ്മദ് പൊലിസിന്റെ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."