HOME
DETAILS

MAL
കരുതലിന്റെ കരംനീട്ടിയവര്‍ ക്വാറന്റൈനിലാണ്: രക്ഷകരെ കാത്ത് ദുരന്തമുഖം
backup
August 09 2020 | 05:08 AM
മഞ്ചേരി: വിമാന ദുരന്തമുണ്ടായ കരിപ്പൂരില്‍ രക്ഷാദൗത്യത്തിന് കുതിച്ചെത്തിയ കാവല്ഭടന്മാര് ക്വാറന്റൈനില്‍ പ്രവേശിച്ചതോടെ നാട് ഒന്നടങ്കം പ്രാര്‍ഥനയില്‍. വിമാനാപകടം മാത്രമല്ല, പ്രളയമുഖത്തും റോഡില്‍ ചിതറുന്ന ജീവനുകള്‍ക്കും കാരുണ്യപ്രവര്‍ത്തിക്കുള്ള നാണയത്തുട്ടുകള്‍ ശേഖരിക്കാനും മുന്നില്‍ നില്‍ക്കാറുള്ളത് ഈ മനുഷ്യരാണ്.
അവര്‍ നാടിനു വേണ്ടി നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകുന്നതോടെ പ്രതിസന്ധിഘട്ടങ്ങളില്‍ ഓടിയെത്താന്‍ ആളുണ്ടാവുമെന്ന പ്രതീക്ഷയാണ് ഇല്ലാതാവുന്നത്. ഊരും പേരും ജാതിയും മതവും തിരക്കാതെ ജീവനുവേണ്ടി നിലവിളിച്ചവരെയും കൊണ്ട് ഓടിയവര്‍ക്ക് കൊവിഡിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്. ലോകം ഒന്നടങ്കം അകലംപാലിച്ച മഹാമാരിക്കു മുന്നില്‍ മലപ്പുറത്തുകാര്‍ 200 ജീവനുകളെ ചേര്‍ത്തുപിടിച്ചപ്പോള്‍ ഒരുവേള വൈറസ് പോലും തോറ്റുപോയി.
സമൂഹവ്യാപന ഭീതിയുടെ സാഹചര്യത്തില്‍നിന്ന് സാമൂഹിക അകലം പാലിച്ച് കരുതലോടെ നീങ്ങിയ കൊണ്ടോട്ടിക്കാര്‍ കരുതലിന്റെ കരംനീട്ടിയതിന്റെ പേരിലാണ് ക്വാറന്റൈനില്‍ പോയത്. ലോകത്തു തന്നെ ഇത്ര അഭിമാനത്തോടുകൂടെ ക്വാറന്റൈനില്‍ പ്രവേശിച്ചത് മലപ്പുറത്തുകാര്‍ മാത്രമായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍, അഗ്നിരക്ഷാ സേനാംഗങ്ങള്‍, ട്രോമാകെയര്‍, വിഖായ, വൈറ്റ് ഗാര്‍ഡ്, സിവില്‍ഡിഫന്‍സ്, ഇ.ആര്.എഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എല്ലാവരും മനസറിഞ്ഞ് കാരുണ്യം ചൊരിയുന്നവരാണ്.
കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ മുടങ്ങാത്ത സേവനം കാഴ്ചവച്ചവര്‍. ദുരന്തവാര്‍ഷികമെന്നോണം വീണ്ടും പ്രകൃതിയുടെ വികൃതികള്‍ തേടിയെത്തുമ്പോള്‍ രക്ഷകവേഷമണിഞ്ഞ് കാത്തിരിക്കുകയായിരുന്നവര്‍. ഇതിനിടയിലാണ് അപ്രതീക്ഷിതമായ ആകാശദുരന്തവും ഒട്ടും ആഗ്രഹിക്കാത്ത വിശ്രമവും.പ്രകൃതിദുരന്തത്തെ നേരിടാന്‍ രൂപീകരിച്ച ദുരന്തനിവാരണ സേനയിലെ അംഗങ്ങളില്‍ പലരും കരിപ്പൂരിന്റെ ദുരന്തമുഖത്ത് സജീവമായിരുന്നു.
ഇവരെല്ലാം ക്വാറന്റൈനിലാണ്. ഇനി നാടിന് കാവലിരിക്കാന്‍ ഇവര്‍ തിരിച്ചുവരണം. കരിപ്പൂരിലെന്ന പോലെ കവളപ്പാറ ഉള്‍പ്പടെയുള്ള ഉരുള്‍പൊട്ടല്‍ മേഖലയിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നതിന് മുന്‍പ് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ നാട്ടുകാരായിരുന്നു.
അവര്‍ ഇനി നമുക്ക് വേണ്ടിയുള്ള വിശ്രമത്തിലാണ്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയും ആരോഗ്യവകുപ്പിനെ അറിയ്ക്കുകയും ചെയ്തത് മാതൃകയാക്കേണ്ട മറ്റൊരു ജാഗ്രതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• 5 days ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• 5 days ago
സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും
Saudi-arabia
• 5 days ago
കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• 5 days ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• 5 days ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• 5 days ago
405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി
Kerala
• 5 days ago
ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്
uae
• 5 days ago
ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
Cricket
• 5 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണം: അറബ്-ഇസ്ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം
International
• 5 days ago
നാല് ദിവസത്തിനിടെ ഇസ്റാഈൽ ആക്രമിച്ചത് ആറ് രാജ്യങ്ങളെ; പശ്ചിമേഷ്യ അതീവ ആശങ്കയിൽ
International
• 5 days ago
സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വറിനും ഷാജന് സ്കറിയക്കുമെതിരേ പരാതി നല്കി നടി റിനി ആന്‍ ജോര്‍ജ്
Kerala
• 5 days ago
കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണോ? കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവ്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയെക്കുറിച്ച് അറിയാം
latest
• 5 days ago
ഏഷ്യാ കപ്പ് 2025, ഇന്ത്യ-പാക് മത്സരം; സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലിസ്
uae
• 5 days ago
സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
Kerala
• 5 days ago
മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്
oman
• 5 days ago
തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ
National
• 5 days ago
കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി
Kuwait
• 5 days ago
മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 5 days ago
വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിക്ക് വിട; സെപ്റ്റംബർ 15 മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ
uae
• 5 days ago
കൊല്ലത്ത് നാലരവയസുകാരനെ അങ്കണവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി
Kerala
• 5 days ago