എസ്.വൈ.എസ് ജില്ലാ സെമിനാറുകള്‍ ഇന്നും നാളെയും
കോഴിക്കോട്: 'വഴിവിളക്ക് ' പ്രമേയത്തില്‍ സമസ്ത ജില്ലയില്‍ നടത്തുന്ന നവോത്ഥാന കാംപയിനിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകള്‍ ഇന്ന് പേരാമ്പ്രയിലും നാളെ രാമനാട്ടുകരയിലും നടക്കും.
ഇന്നു വൈകിട്ട് നാലിന് 'ഇസ്‌ലാമോഫോബിയ സാമ്രാജ്യത്വ സൃഷ്ടി' വിഷയത്തില്‍ പേരാമ്പ്രയില്‍ നടക്കുന്ന സെമിനാറില്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്, കെ.എം ഷാജി എം.എല്‍.എ, എ.പി മുഹമ്മദ്, കെ.എസ് ഹരിഹരന്‍, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി, സി.എച്ച് മഹ്മൂദ് സഅദി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ സംബന്ധിക്കും.
സ്വാഗതസംഘം യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് അലി തങ്ങള്‍ അധ്യക്ഷനായി. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ വടകര, മുഹമ്മദ് പടിഞ്ഞാറത്തറ, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, സൂപ്പി ഹാജി കണ്ണോത്ത്, ടി.പി.സി തങ്ങള്‍, സലാം മുസ്‌ലിയാര്‍ വലിയമങ്ങാട്, അന്‍സാര്‍ കൊല്ലം, സിദ്ദീഖ് ദാരിമി പേരാമ്പ്ര പ്രസംഗിച്ചു.
നാളെ വൈകിട്ട് നാലിന് 'സൗഹൃദത്തിന്റെ മലയാള മോഡല്‍' വിഷയത്തില്‍ രാമനാട്ടുകരയില്‍ നടക്കുന്ന സെമിനാറില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.പി അബ്ദുസ്സമദ് സമദാനി, ഡോ. എം.ജി.എസ് നാരായണന്‍, സ്വാമി ആത്മദസ് യാമി, ഫാദര്‍ ബിജു പുളിച്ചുമാവില്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, സെയ്ത് മുഹമ്മദ് നിസാമി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ സംബന്ധിക്കും.
സ്വാഗതസംഘം യോഗത്തില്‍ അഷ്‌റഫ് ബാഖവി ചാലിയം അധ്യക്ഷനായി.
സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ദുല്ലത്തീഫ് കുട്ടമ്പൂര്‍, സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, അബ്ദുറസാഖ് മായനാട്, ജമാല്‍ പോലൂര്‍, ഹിഫ്‌ളു റഹ്മാന്‍ പരുത്തിപ്പാറ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."