HOME
DETAILS

വെല്ലൂരില്‍ ഇന്നു വോട്ടെടുപ്പില്ല; തെര. കമ്മിഷന്റെ നടപടി ഹൈക്കോടതി ശരിവച്ചു

  
backup
April 17 2019 | 22:04 PM

%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86

 

ചെന്നൈ: വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ വസതിയില്‍നിന്ന് കോടിക്കണക്കിനു രൂപ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് പോളിങ് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. വോട്ടെടുപ്പ് റദ്ദാക്കിയ കമ്മിഷന്റെ നടപടി ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹരജികള്‍ തള്ളിയാണ് ഹൈക്കോടതി നടപടി. ഇതോടെ തമിഴ്‌നാട്ടില്‍ ആകെയുള്ള 39 മണ്ഡലങ്ങളില്‍ വെല്ലൂര്‍ ഒഴിച്ചുള്ള സീറ്റുകളിലാവും രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഇന്ന് വോട്ടെടുപ്പ് നടക്കുക.


വെല്ലൂരിലെ ഡി.എം.കെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്റെ വസതിയിലും ഓഫിസിലും ഗോഡൗണില്‍ നിന്നുമായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 11 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ഇതോടെ മണ്ഡലത്തില്‍ വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതിക്കു ശുപാര്‍ശചെയ്യുകയും രാഷ്ട്രപതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍, ഇതിനെതിരെ അണ്ണാ ഡി.എം.കെയും മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും ഉള്‍പ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച ജഡ്ജിമാരായ എസ്. മണികുമാറും സുബ്രമണ്യം പ്രസാദും കേസ് തള്ളുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് നിയമം വെച്ച് നേട്ടമുണ്ടാക്കാന്‍ അടവുകള്‍ പയറ്റി ബി.ജെ.പി; മുനമ്പത്ത് 'നന്ദി മോദി' മീറ്റ്; അതിഥിയായ കിരണ്‍ റിജുജു

Kerala
  •  15 days ago
No Image

സംസ്ഥാനത്തെ മൂന്ന് ബ്ലോക്കുകളിൽ ഭൂജല ഉപയോഗ നിയന്ത്രണത്തിന് ഫ്ളോമീറ്റർ സ്ഥാപിക്കും

Kerala
  •  15 days ago
No Image

അമേരിക്കയുടെ ഇറക്കുമതിക്കുള്ള വ്യപാര ചുങ്കം; കേരളത്തിലെ മത്സ്യമേഖലക്ക് കനത്ത തിരിച്ചടി

Kerala
  •  15 days ago
No Image

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ സർക്കാർ; അധ്യാപകർക്ക് പരിശീലനം നൽകും

Kerala
  •  15 days ago
No Image

ചരിത്രത്തിലാദ്യം...ട്രെയിനുകളുടെ കോച്ച് നിർമാണത്തിൽ പുത്തൻ റെക്കോർഡിട്ട് ഇന്റഗ്രൽ കോച്ച് ഫാക്ടറി

National
  •  15 days ago
No Image

ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനം പ്രതീക്ഷാനിര്‍ഭരം: ഡോ. പുത്തൂര്‍ റഹ്മാന്‍ 

uae
  •  15 days ago
No Image

ഇന്ത്യക്കാരുടെ രണ്ടാമത്തെ വീട്ടിലെ രാജകുമാരന്‍ ഹംദാന് രാജ്യമൊരുക്കിയത് ഊഷ്മള സ്വീകരണം, തന്ത്രപ്രധാന ചര്‍ച്ച; സന്ദര്‍ശനം ഉറ്റുനോക്കി പ്രവാസികളും

latest
  •  15 days ago
No Image

2008ലെ ജയ്പൂര്‍ സ്‌ഫോടന പരമ്പര: നാലു പ്രതികള്‍ക്ക് ജീവപര്യന്തം; ശിക്ഷിക്കപ്പെട്ടത് പൊട്ടാത്ത നിലയില്‍ ബോംബ് കണ്ടെത്തിയ കേസില്‍

National
  •  15 days ago
No Image

'മതിയായ ആലോചനയില്ലാതെ പിന്തുണച്ചു, ക്രിസ്ത്യന്‍ താല്‍പ്പര്യങ്ങളെയും ഹനിക്കും'; വഖ്ഫ് നിയമത്തില്‍ സഭാ നേതൃത്വത്തിനെതിരേ തുറന്ന കത്തെഴുതി മുതിര്‍ന്ന നേതാക്കള്‍

Trending
  •  15 days ago
No Image

കണ്ണൂരിലെ വിവിധ മേഖലകളിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം

Kerala
  •  16 days ago