പെറു മുന്‍ പ്രസിഡന്റ് തലയ്ക്കു വെടിവച്ചു മരിച്ചു
വെടിവച്ചത് പൊലിസ് അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍
ലിമ: പൊലിസ് അറസ്റ്റ് ചെയ്യുന്നത് ഭയന്ന് സ്വയം തലയ്ക്ക് വെടിവച്ച് ആത്മഹത്യക്കു ശ്രമിച്ച പെറു മുന്‍ പ്രസിഡന്റ് അലന്‍ ഗാര്‍സ്യ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും തുടര്‍ച്ചയായി ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. നിലവിലെ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കാറ മരണം സ്ഥിരീകരിച്ചു.
അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അലന്‍ ഗാര്‍സ്യയെ അറസ്റ്റ് ചെയ്യുന്നതിനാണ് പൊലിസ് തലസ്ഥാനമായ ലിമയിലെ വീട്ടിലെത്തിയത്. ആശുപത്രിയില്‍ വച്ച് അദ്ദേഹത്തിന് മൂന്നു തവണ ഹൃദയാഘാതമുണ്ടായതായി ആരോഗ്യമന്ത്രി സുലേമ തോമസ് പറഞ്ഞു. വിവരമറിഞ്ഞ് ലിമയിലെ ആശുപത്രിക്ക് പുറത്ത് നൂറുകണക്കിന് അനുയായികള്‍ തടിച്ചുകൂടി. ബ്രസീലിലെ നിര്‍മാണ കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയതിനാണ് മുന്‍ പ്രസിഡന്റിനെതിരേ കേസെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."