HOME
DETAILS
MAL
'മനുഷ്യസ്നേഹം വളര്‍ത്തുകയാണ് ബാലവേദി പോലുള്ള പ്രസ്ഥാനങളുടെ ലക്ഷ്യം'
backup
April 29 2017 | 21:04 PM
വാടാനപ്പള്ളി: ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യസ്നേഹം വളര്‍ത്തുകയാണ് ബാലവേദി പോലുള്ള പ്രസ്ഥാനങളുടെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. തളിക്കുളത്ത് നടക്കുന്ന ബാലവേദിയുടെ ജില്ലാ ക്യാംപില്‍ രണ്ടാം ദിവസം ബാലവേദി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രൊഫസര്‍ ടി.ആര് ഹരി അധ്യക്ഷനായി. തുടര്‍ന്ന് ബാലവേദി പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ നടന്നു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ സംസാരിച്ചു. ക്യാംപ് ഇന്ന് സമാപിക്കും.
ഇന്ന് വൈകീട്ട് മൂന്നുമണിക്ക് തളിക്കുളം എസ്.എന്‍.വി യു.പി നിന്നും സാംസ്കാരിക ഘോഷയാത്രയും തുടര്‍ന്ന് വൈകീട്ട് നാലുമണിക്ക് തളിക്കുളം സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."