നീര്‍മാതളത്തിലെ നിറക്കൂട്ടില്‍ വിരിഞ്ഞത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍; ചിത്രകലാ ക്യാംപിന് തുടക്കം
എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ത്രീറോസസ് സംഘടിപ്പിച്ച നീര്‍മാതളം ചിത്രകലാ ക്യാംപില്‍ പങ്കെടുത്തത് നൂറിനടുത്ത് കലാകാരന്മാര്‍.
ആരേയും അത്ഭുതപ്പെടുത്തുന്ന ഭാവനകളില്‍ നിറങ്ങള്‍ ചാലിച്ചാണ് ക്യാംപില്‍ പങ്കെടുത്ത ഓരോ കലാകാരനും തങ്ങളുടെ കാന്‍വാസില്‍ പകര്‍ത്തിയത്.
ചുമര്‍ചിത്രങ്ങളുടെ തമ്പുരാനായ ഏഷ്യന്‍ റൊക്കോര്‍ഡര്‍ അരുണ്‍ അരവിന്ദ് മുതല്‍ കുട്ടികലാകാരനായ അയ്യപ്പദാസ് വരെ നീര്‍മാതളത്തിലെ ചായചെപ്പില്‍ സജീവമായപ്പോള്‍ ചിത്രകലാ ക്യാംപ് സമത്വത്തിന്റെ കൂടി വേദിയാവുകയായിരുന്നു.
മോഡേണ്‍ ആര്‍ട്ടുകളിലാണ് ഭൂരിഭാഗം പേരും ചിത്രരചന നടത്തിയത്. അക്‌ലറിക്ക്, വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിംഗ്, ക്രയോണ്‍ ഡ്രോയിംഗ്, എം സീല്‍ വര്‍ക്ക്, നെഗറ്റീവ് ഇമേജ് വര്‍ക്ക്, മ്യൂറല്‍ പെയിന്റിങ്ങ് തുടങ്ങിയവയിലാണ് കലാകാരന്‍മാര്‍ തങ്ങളുടെ ഭാവനകള്‍ പകര്‍ത്തിയത്.
എരുമപ്പെട്ടിയിലേയും പരിസര പ്രദേശങ്ങളിലേയും ചിത്രകലാ കലാകാരന്‍മാരെ കണ്ടെത്തി അവരുടെ കഴിവുകള്‍ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ക്യാംപ് സംഘടിപ്പിച്ചതിന് പുറകിലെന്ന് നീര്‍മാതളത്തിന്റെ സംഘാടക ധന്യ മനോജ് പറഞ്ഞു. ചുമര്‍ ചിത്ര കലാകാരനും ഏഷ്യന്‍ റെക്കോര്‍ഡുടമയുമായ അരുണ്‍ അരവിന്ദ് ക്യാംപ് ഉദ്ഘാടന ചെയ്തു.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ അധ്യക്ഷയായി. ഗിന്നസ് സത്താര്‍ ആദൂര്‍ മുഖ്യാതിഥിയായി. ധന്യ മനോജ്, വേലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി.കെ.ശ്യാംകുമാര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കുഞ്ഞുമോന്‍ കരിയന്നൂര്‍, എസ്.എം.സി ചെയര്‍മാന്‍ എം.എ ഉസ്മാന്‍, പ്രിന്‍സിപ്പല്‍ സി.എം പൊന്നമ്മ, പ്രധാനഅധ്യാപിക എ.എസ് പ്രേംസി, ഒ.എസ്.എ സെക്രട്ടറി പരീത്, മോഹന്‍ ആലങ്കോട് സംസാരിച്ചു. തുടര്‍ന്ന് ഹരി ആലംകോടിന്റെ സന്തൂര്‍ കച്ചേരിയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."