HOME
DETAILS
MAL
ബഹ്റൈനില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു
backup
August 09 2020 | 16:08 PM
മനാമ: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ബഹ്റൈനില്‍ മരണപ്പെട്ടു. കൊല്ലം ആയൂർ അർക്കന്നൂർ വിളയിൽ വീട് സന്തോഷ് കുമാർ (44) ആണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ബഹ്റൈനിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം പത്തായി. ബഹ്റൈനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 162 ആണ്.
സന്തോഷ് കുമാർ ഇവിടെ ബെയ്സൺ ഇന്റർനാഷണൽ കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. രമ്യയാണ് ഭാര്യ. മകൻ: അഭിനവ്. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബഹ്റൈനില്‍ സംസ്കരിക്കും നിലവിൽ 2918 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 2883 പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. 40549 പേര് ഇതിനകം രാജ്യത്ത് രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."