യുവ മലയാളി വ്യവസായി സഊദിയിൽ കൊവിഡ് ബാധിച്ചു മരിച്ചു
ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ യുവ മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണ പറമ്പത്ത് മുജീബ് (47) ആണ് ദമാമിൽ മരണപ്പെട്ടത്. കഴിഞ്ഞ മുപ്പതു വർഷമായി ദമാമിൽ ടെക്സ്റ്റയിൽസ് മേഖലയിൽ വ്യാപാരിയായിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. പനിയും ചുമയും ശ്വാസ തടസ്സവു ശക്തമാവുകയും പിന്നീട ന്യൂമോണിയയെയും തുടർന്ന് ഒരു മാസം മുമ്പ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ഒരാഴ്ച മുമ്പ് ആരോഗ്യ നില കൂടുതൽ സങ്കീർണമായെങ്കിലും പിന്നീട് നേരിയ പുരോഗതി കൈവരിക്കുകയും ചെയ്തിരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ആരോഗ്യ നില വഷളാവുകയും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ റോഷ്നി ഖദീജ, മക്കൾ അബ്ദുള്ള, ഉമ്മർ, ബിലാൽ. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."