കേസില്‍ കൃത്യമായ ഇടപെടല്‍ നടത്തിയെന്ന് പള്ളികമ്മിറ്റി
കാസര്‍കോട്: കെ.എസ് മുഹമ്മദ് റിയാസ് മുസ്ലിയാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലും അദ്ദേഹത്തിന്റെ നിര്‍ധന കുടുംബത്തിന് സഹായമെത്തിക്കുന്നതിനും പഴയ ചൂരി മസ്ജിദ് കമ്മിറ്റി കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നു മസ്ജിദ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേസിന്റെ ഗൗരവം അറിയിക്കുന്നതിന് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടിരുന്നു. സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്കു മുന്നില്‍ വച്ചതും നേടിയെടുത്തതും മസ്ജിദ് കമ്മിറ്റിയാണ്.
റിയാസ് മുസ്ലിയാരുടെ ഭാര്യ സെയ്തയുടെയും പള്ളി കമ്മിറ്റിയുടെയും ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നത്. ഗൂഢാലോചനയടക്കം അന്വേഷിക്കണമെന്ന പള്ളി കമ്മിറ്റിയുടെ ആവശ്യത്തെ സര്‍ക്കാര്‍ അനുഭാവപൂര്‍വം കണ്ടിട്ടുണ്ട്. കേസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ പള്ളി കമ്മിറ്റി പൂര്‍ണതൃപ്തരാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സി.എ അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി സി.എച്ച് സുലൈമാന്‍, ഭാരവാഹികളായ സി.എച്ച് അബ്ദുല്‍ സത്താര്‍, സി.എച്ച് നുറൂദ്ദിന്, ഇംത്യാസ് കാലിക്കറ്റ്, ഹാരിസ് ചൂരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."