ഇരകളുടെ കണ്ണീരിന്റെ വേദിയായി ഓര്‍ക്കാട്ടേരിയിലെ ജനജാഗ്രതാ സദസ്
വടകര: പെരിയയിലെ ശരത്‌ലാലിന്റെയും കൃപേഷിന്റെയും അച്ഛന്‍മാര്‍, അരിയില്‍ ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ്, ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഇവര്‍ ഒന്നിച്ച ജനജാഗ്രതാ സദസ് അക്രമരാഷ്ട്രീയത്തിനെതിരായ സന്ദേശമായി. ടി.പി നിരവധി പ്രസംഗങ്ങള്‍ നടത്തിയ കച്ചേരി മൈതാനിയിലെ സ്റ്റേജില്‍ വികാരനിര്‍ഭരമായാണ് കെ.കെ രമ സംസാരിച്ചിത്.
അക്രമത്തെ ചൂണ്ടുവിരല്‍ കൊണ്ട് പ്രതിരോധിക്കണമെന്നും അതിന് മുരളീധരന് വോട്ടുചെയ്യണമെന്നും രമ പറഞ്ഞു. അക്രമകാരികള്‍ നിയമനിര്‍മാണ സഭകളില്‍ എത്തിയാല്‍ ഇരകളാക്കപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയുമോ എന്ന് ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യവെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ചോദിച്ചു.
തന്റെ പതിനൊന്നാമത്തെ തെഞ്ഞെടുപ്പാണിത് മറ്റു സ്ഥലങ്ങളില്‍ മത്സരിച്ചതുപോലല്ല ഇവിടങ്ങളില്‍ ഓരോ സ്ഥലത്തെത്തുമ്പോഴും കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളാണ് ജനങ്ങള്‍ കാണിച്ചുതരുന്നത്. ഇത് അവസാനിപ്പിക്കണം. പാര്‍ട്ടി പറഞ്ഞാല്‍ കൊല്ലാന്‍നടക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ കൂടാരമാണ് സി.പി.എമ്മെന്ന് യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം എന്തു സന്ദേശമാണ് നല്‍കുന്നതെന്ന സി.പി.എമ്മിന്റെ ചോദ്യത്തിന് പി. ജയരാജന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് സി.പി.എം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു. അനാഥമാക്കപ്പെട്ട കുടുംബങ്ങളുടെ കണ്ണീരിന്റെയും അമ്മമാരുടെ തേങ്ങലുകളുടെയും മറുപടിയായുള്ള വിധിയെഴുത്താകണം വടകരയിലുണ്ടാവേണ്ടത്. കേരളത്തിലെ മുഴുവന്‍ സ്ഥലത്തെയും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിക്കാന്‍വേണ്ടി ആഗ്രഹിക്കുമ്പോഴും അതില്‍ ആദ്യത്തേത് കെ. മുരളീധരന്റെ വിജയമായിരിക്കണമെന്ന് സംസാരിച്ച എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരേയുള്ള സ്‌നേഹദീപം കെ.കെ രമ, കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, ശരത്‌ലാലിന്റെ പിതാവ് സത്യനാഥന്‍, അരിയില്‍ ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് അരിയില്‍ എന്നിവര്‍ ചേര്‍ന്ന് തെളിയിച്ചു.
കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍, കെ.എം ഷാജഹാന്‍, കെ.കെ രമ, കെ.സി ഉമേഷ്ബാബു, കാസര്‍കോഡ് ഡി.സി.സി സെക്രട്ടറി പെരിയ ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."