HOME
DETAILS
MAL
പൊലിസ് തിരയുമ്പോഴും താമസിച്ചത് സ്റ്റേഷന് സമീപത്തെന്ന് രഹ്ന
backup
August 10 2020 | 03:08 AM
കൊച്ചി: പൊലിസ് കേരളമാകെ തിരയുമ്പോഴും താന്‍ തേവരയിലെ സൗത്ത് പൊലിസ് സ്റ്റേഷന് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്നുവെന്ന് രഹ്ന.
നഗ്നശരീരത്തില് മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് രഹ്നയ്ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയതിനെ തുടര്‍ന്നാണ് പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതെന്നുമാണ് രഹ്ന കഴിഞ്ഞദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. രഹ്നയെ വിഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി 14 ദിവസം റിമാന്‍ഡ് ചെയ്തു.
ജാമ്യാപേക്ഷ ഇന്ന് നല്‍കുമെന്ന് രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."