വേനല്‍ മഴയിലും റോഡില്‍ വെള്ളക്കെട്ട്
ചേലേമ്പ്ര: പഞ്ചായത്തിലെ ചാലിപ്പറമ്പ് നിവാസികള്‍ക്ക് ദുരിത യാത്രയില്‍നിന്നു മോചനമില്ല. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡില്‍ ദുരിതയാത്ര അനുഭവിക്കുന്ന പ്രദേശവാസികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴ ദുരിതം ഇരട്ടിയാക്കി. ചേലേമ്പ്ര പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ചാലിപ്പറമ്പ് - ലക്ഷംവീട് - പള്ളിക്കുളങ്ങര റോഡിലാണ് ഈ ദുരവസ്ഥ.
മണിക്കൂറുകള്‍ മാത്രം പെയ്ത വേനല്‍ മഴയില്‍ തന്നെ റോഡില്‍ മുട്ടോളം വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. മഴ അവസാനിച്ച് ദിവസങ്ങള്‍ കഴിഞ്ഞാലും വെള്ളക്കെട്ട് നില നില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്.
മൂന്ന് വര്‍ഷം മുന്‍പ് വരെ റോഡില്‍നിന്നു താഴ്ന്ന പ്രദേശത്തേക്ക് പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടി വെള്ളം ഒഴുകി പോയിരുന്നെങ്കിലും ആ ഭാഗം കെട്ടിയടച്ചതോടെയാണ് വെള്ളം റോഡില്‍ തന്നെ കെട്ടി നില്‍ക്കുന്ന അവസ്ഥയായത്. റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യവുമായി പ്രദേശവാസികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ ചെവികൊണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാല്‍ നടയാത്രക്കാരും ബൈക്ക് യാത്രക്കാരുമാണ് ഇത് മൂലം ഏറെ പ്രയാസപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി പെയ്ത മഴവെള്ളം ഇന്നലെ വൈകിട്ടും വറ്റിയിരുന്നില്ല. ഇന്നലെ വൈകിട്ട് വീണ്ടും മഴപെയ്ത് വെള്ളക്കെട്ട് ഉയര്‍ന്നതോടെ ഇത് വഴിയുള്ള യാത്ര കൂടുതചല്‍ ദുഷ്‌കരമായി.
ഇരുചക്ര വാഹനങ്ങള്‍ മറ്റു വഴികളിലൂടെ തിരിച്ചുവിടേണ്ട അവസ്ഥയാണിപ്പോള്‍. അടുത്ത മഴക്കാലത്തിന് മുന്‍പ് റോഡ് ഉയര്‍ത്തുന്നതുള്‍പ്പെടെ ആവശ്യമായ നടപടി കൈകൊണ്ടില്ലെങ്കില്‍ ഇത് വഴിയുള്ള യാത്ര ഏറെ ദുരിതപൂര്‍ണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
നാലുവര്‍ഷം മുന്‍പ് ജലനിധിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡരികില്‍ കുഴികളെടുത്തതോടെയാണ് റോഡ് പൂര്‍ണമായും തകരാന്‍ കാരണമായതെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."