HOME
DETAILS
MAL
മുങ്ങാത്തുംതറയില് കുടിവെള്ള പദ്ധതി പ്രവൃത്തി ആരംഭിച്ചു
backup
April 29 2017 | 22:04 PM
പരപ്പനങ്ങാടി: നഗരസഭ പതിനഞ്ചാം ഡിവിഷനിലെ മുങ്ങാത്തുംതറ നിര്‍ദിഷ്ട കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പ്രാരംഭ നടപടി ക്രമങ്ങള്‍ ആരംഭിച്ചു. മലപ്പുറം ഭൂഗര്‍ഭ ജല അതോറിറ്റി ഉദ്യോഗസ്ഥന്മാരായ ജെ എച്ച് അനീഷ്, അലി, എം.ഡി ശിഹാബ് എന്നിവരുടെ നേതൃത്വത്തില്‍ കിണറിലെ വെള്ളം പമ്പ് ചെയ്ത് പരിശോധന നടത്തി. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ 65 ല്‍ പരം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവും. നഗരസഭാ ചെയര്‍പേഴ്സണ്‍ വി വി ജമീല ടീച്ചര്‍, വൈസ്ചെയര്‍മാന്‍ എച്ച് ഹനീഫ, കൗണ്‍സിലര്‍മാരായ എം ഉസ്മാന്, പി ഒ റസിയാ സലാം, എം കെ വിജയന് ,പി ഒ സലാം, എം സുബ്രഹ്മണ്യന്, ഷാജി പാണ്ടികശാല, എം കെ ഉഷ, എം.കെ സുബ്രഹ്മണ്യന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."