സമസ്ത മുസാഅദ സെന്റര്‍ ജില്ലാ ആശുപത്രിയില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്
നു
നിലമ്പൂര്‍: ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമസ്ത മുസാഅദ സെന്റര്‍ കെട്ടിടോദ്ഘാടനത്തോടെ ജില്ലാ ആശുപത്രിയിലെ രോഗികളെ സഹായിക്കാനും, സന്നദ്ധ സേവനത്തിനുമായി വളണ്ടിയര്‍മാരെ നിയമിക്കിക്കുന്നു. നിലമ്പൂര്‍ പീവീസ് ഓഡിറ്റോറിയത്തില്‍ നടന്ന വളണ്ടിയര്‍മാര്‍ക്ക് ഒന്നാംഘട്ട പരിശീലനം എസ്.വൈ.എസ് ആമില ജില്ലാ റഈസ് കെ.ടി മൊയ്തീന് ഫൈസി ഉദ്ഘാടനം ചെയ്തു.
മുസാഅദ ട്രഷറര്‍ ടി.കെ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. സി.പി അബൂബക്കര്‍ ദാരിമി, സലീം എടക്കര, കെ.കെ അമാനുള്ള ദാരിമി, മുജീബ് ദേവശ്ശേരി, ഇസ്ഹാക്ക് അടുക്കത്ത്, അക്ബര്‍ മമ്പാട്, ഹംസ ഫൈസി രാമംകുത്ത്, ഉസ്മാന് ഫൈസി കാരപ്പുറം, സുബൈര്‍ കൂറ്റമ്പാറ, നാസര്‍ കരുളായി സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി റഷീദ് ഫൈസി, ജലീല്‍ ഫൈസി അരിമ്പ്ര, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. സി. ഹമീദ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. രണ്ടാം ഘട്ട പരിശീലനം മൂന്നിന് എടക്കര എം.ഐ.സി ഇസ്ലാമിക് സെന്ററിലും, നാലിന് ചന്തക്കുന്ന് മര്കസിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."