രാഹുല്‍ രക്ഷാകവചം സൃഷ്ടിക്കുന്ന നേതാവ്: പി.കെ ഫിറോസ്
പെരിങ്ങത്തൂര്‍: ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ ആര്‍.എസ്.എസും സംഘ്പരിവാര്‍ ശക്തികളും ഇല്ലായ്മ ചെയ്യുമ്പോള്‍ അവരെ മാറോട് ചേര്‍ത്ത് പിടിച്ച് രക്ഷാകവചം സൃഷ്ടിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന് സംസ്ഥാന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസ്. വടകര ലോകസഭ മണ്ഡലം സ്ഥാനാര്‍ഥി കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പുളിയനമ്പ്രം നൂഞ്ഞി വയലില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ന്യൂസിലാന്റില്‍ 50 മുസ്‌ലിംകള്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് അവരോടൊപ്പം ഖുര്‍ആന്‍ പാരായണം ചെയ്ത് ഒപ്പം നിന്ന ന്യുസിലാന്റ് പ്രധാനമന്ത്രിയെയാണ് രാഹുല്‍ ഗാന്ധി മാതൃകയാക്കുന്നത്. കേവലം 40 സീറ്റില്‍ മത്സരിക്കുന്ന സി.പി.എമ്മിന് ന്യൂനപക്ഷങ്ങള്‍ക്കായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അക്രമികള്‍ക്കും കൊലപാതികള്‍ക്കും കൊടുക്കുന്ന ലൈസന്‍സാവരുത് നമ്മുടെ വോട്ടവകാശം. അരും കൊല രാഷ്ട്രീയത്തിനുള്ള മറുപടിയാവണം നമ്മുടെ വോട്ടെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.
. പി. സലീം അധ്യക്ഷനായി. വി. നാസര്‍, എന്‍.എ കരീം, പി.കെ ഷാഹുല്‍ ഹമീദ്, സി.കെ മുഹമ്മദലി, കെ.വി റംല, എന്‍.എ റഫീഖ്, ടി.കെ കുഞ്ഞബ്ദുല്ല, യു.കെ അബ്ദുല്ല, ബഷീര്‍ ആവോലം, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, കിഴക്കയില്‍ അശോകന്‍, എം.സി അന്‍വര്‍, വി.കെ സൂപ്പി, വി. ഫൈസല്‍, വി. ജാഫര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."