സഊദിയിൽ ഇന്ന് 1,439 രോഗ മുക്തി, 32 മരണം, 1,257 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,439 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32 രോഗികൾ മരണപ്പെടുകയും 1,257 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
?التقرير اليومي من وزارة الصحة السعودية لـ فيروس كورونا الجديد
— سعودي 24 لمكافحة كورونا (@saudi24_corona) August 10, 2020
الحالات الجديدة: 1257 إصابة.
التعافي: 1439 حالة.
الوفيات: 32 حالة. pic.twitter.com/9TGwRxVZEd
33,270 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,824 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇന്ന് രാജ്യത്ത് ഒരിടത്തും നൂറിലധികം പുതിയ വൈറസ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നത് ഏറെ ശ്രദ്ധേയവും ആശ്വാസകരവുമാണ്. ഇന്ന് കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ പുതിയ വൈറസ് ബാധ കണ്ടെത്തിയ റിയാദിൽ 88 പുതിയ രോഗബാധയാണ് സ്ഥിരീകരിച്ചത്. ദമാം 65, ഹുഫൂഫ് 63, ഹായിൽ 62, ബുറൈദ 59, മക്ക 58, ജിദ്ദ 52, മദീന 51, യാമ്പു 50 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾ.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,199 ആയും വൈറസ് ബാധിതർ 289,947 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,439 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 253,478 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."