ഷോറൂമുകളില്‍നിന്ന് ബൈക്ക് മോഷണം: ആറു പേര്‍ പിടിയില്‍
കുന്നംകുളം: ഷോറൂമുകളില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച ആറംഗ സംഘം കുന്നംകുളത്ത് പിടിയില്‍. അണ്ടത്തോട് പെരിയമ്പലം സ്വദേശി ശുഹൈബ് അക്തര്‍ (19), വടക്കേക്കാട് പുത്തന്‍ മാളിയേക്കല്‍ ഷമീം (19), പുന്നയൂര്‍ക്കുളം ഈച്ചി തറയില്‍ ജഗനാഥ് (18), മൂന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവരാണ് പിടിയിലായത്.
പാറേമ്പാടം, തൃശൂര്‍ പൂങ്കുന്നം, ബജാജ് ഷോറൂമുകളില്‍ നിന്നും, പാറേമ്പാടം എസ്.എം.എല്‍ ഗാരേജിന് സമീപത്തു നിന്നും ബൈക്കുകള്‍ മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്.
രാത്രി സമയങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്നു ന്യൂ ജനറേഷന്‍ ബൈക്കുകള്‍ മോഷ്ടിച്ചു വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി. ആര്‍ഭാട ജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തിയിരുന്നത്.
വാഹനങ്ങളുടെ ലോക്ക് പൊട്ടിച്ചു പരിസരത്ത് നിന്നും തള്ളി കൊണ്ടുപോയി ഓടിച്ചു പോകുകയാണ് ചെയ്യുന്നത്.
ഇവരുടെ കൈയില്‍ നിന്നും മതിയായ രേഖകള്‍ ഇല്ലാതെ മോഷണ വാഹനമാണെന്നു അറിഞ്ഞു കൊണ്ട് വാഹനങ്ങള്‍ വാങ്ങിയവരെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രേഖകള്‍ ഇല്ലാതെ വാഹനം വാങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കുന്നംകുളം പൊലിസ് അറിയിച്ചു.
കുന്നംകുളം എസ്.എച്ച്.ഒ വിജയകുമാര്‍. കെ, എസ്.ഐ യു.കെ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ രാജീവ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജിജോ ജോണ്‍, ഗോകുലന്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ മെല്‍വിന്‍, ഹരീഷ്, ഹംദ്, സുമേഷ്, വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."