പണം നല്‍കാത്തവര്‍ക്കെതിരേ ഭീഷണിയും അസഭ്യവര്‍ഷവും
ആലത്തൂര്‍: വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് പി.കെ ബിജുവിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരത്തിനിടെ ഭീഷണിയും അസഭ്യവര്‍ഷവും.
ജില്ലയുടെ കിഴക്ക് ഭാഗത്തുനിന്ന് മറ്റു ജില്ലയിലേക്ക് കള്ളുമായി പോകുന്ന വാഹനത്തിലുള്ളവരോടാണ് പിരിവിന്റെ പേരില്‍ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയത്. അഞ്ചുമൂര്‍ത്തിമംഗലത്ത് എക്‌സൈസ് പരിശോധനക്ക് നിര്‍ത്തിയിട്ട വാഹനങ്ങളില്‍നിന്ന്് പി.കെ ബിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പിരിവ് ആവശ്യപ്പെട്ടപ്പോള്‍,
നല്‍കാത്തതിനാലാണ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത്. ബിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബാഡ്ജുകള്‍ ധരിച്ചെത്തിയ സംഘമാണ് ഡ്രൈവറോട് മോശമായരീതിയില്‍ പെരുമാറിയത്. സി.പി.എം നടത്തുന്നത് പകല്‍ കൊള്ളയാണെന്നും ആലത്തൂരില്‍ മാത്രമല്ല സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ നിര്‍ബന്ധിച്ച് പണം പിരിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
ഓരോ ലോക്കല്‍ കമ്മിറ്റികളില്‍നിന്നും രണ്ട് ലക്ഷം രൂപ തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിലേക്ക് നല്‍കണമെന്ന നേതാക്കന്മാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പണപ്പിരിവ് നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."