HOME
DETAILS

സ്വര്‍ണക്കടകള്‍ക്ക് കോടികളുടെ നികുതിയിളവ്

  
backup
April 29 2017 | 23:04 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f


തിരുവനന്തപുരം: സ്വര്‍ണക്കടകളുടെ മുതലാളിമാര്‍ക്ക് കോടികളുടെ നികുതിയിളവ് നല്‍കിയതിന് വാണിജ്യനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
നൂറുകോടി രൂപയുടെ നികുതി ഇളവ് നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരേ വാണിജ്യവകുപ്പ് കമ്മിഷണര്‍ നടപടിക്ക് ഉത്തരവിട്ടു. വാണിജ്യനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍മാരായ അനില്‍കുമാര്‍, സുജിത,സതീഷ് എന്നിവരെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ നിസാര്‍, ലെനിന്‍ എന്നിവരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഒരു പ്രമുഖ സ്വര്‍ണക്കടയുടെ അടൂരിലെ ശാഖയില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ നികുതിവെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ശാഖയില്‍190 കോടിയുടെ ബിസിനസ് നടന്നെങ്കിലും163 കോടി രൂപയ്ക്ക് മാത്രമേ നികുതി ഈടാക്കിയുള്ളൂ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിപ്പിന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്ന് കണ്ടെത്തിയത്. ഓരോശാഖയിലും പ്രത്യേകം നികുതി കണക്കാക്കിയാണ് തട്ടിപ്പിന് അവസരം ഒരുക്കിയത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ നികുതി വകുപ്പ് സെക്രട്ടറിയോട് മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കേസ് വിജിലന്‍സിന് വിടണമോ എന്ന് തീരുമാനിക്കൂ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago