സംസ്ഥാനത്ത് 11 സബ് ജയിലുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് 11 സബ് ജയിലുകള്‍കൂടി സ്ഥാപിക്കാന്‍ തീരുമാനം. സ്ഥലംകണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജയില്‍ മേധാവി ആര്. ശ്രീലേഖക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തളിപ്പറമ്പ്, പെരിയ, നാദാപുരം, താമരശ്ശേരി, സുല്‍ത്താന്‍ ബത്തേരി, മണ്ണാര്‍ക്കാട്, എരുമപ്പെട്ടി, അടൂര്‍, കോന്നി, കരുനാഗപ്പള്ളി, നെടുമങ്ങാട് എന്നിവിടങ്ങളിലാണ് സബ് ജയിലുകള്‍ സ്ഥാപിക്കുക. അതത് പ്രദേശത്തെ കോടതികള്ക്കടുത്തായി സ്ഥലം കണ്ടെത്തണമെന്നാണ് നിര്‍ദേശം.
മൂന്നു സെന്‍ട്രല്‍ ജയിലുള്‍പ്പെടെ 52 ജയിലുകളാണ് സംസ്ഥാനത്തുള്ളത്. രണ്ട് തുറന്ന ജയില്‍, ഒരു വനിതാ തുറന്ന ജയില്‍, മൂന്നു വനിതാ ജയില്‍, 10 ജില്ലാ ജയില്‍, 15 സ്പെഷല്‍ സബ് ജയില്‍, 17 സബ് ജയില്‍, ഒരു ബോസ്റ്റല്‍ സ്കൂള്‍ എന്നിവയാണ് മറ്റു ജയിലുകള്‍. ഇവിടെ മൊത്തത്തില്‍ 6,000 പേരെ മാത്രമേ താമസിപ്പിക്കാന്‍ കഴിയൂ. എന്നാല്‍, നിലവില്‍ 7,500 പേര് എല്ലാ ജയിലുകളിലുമായുണ്ട്. 3,400 പേരാണ് ശിക്ഷിക്കപ്പെട്ടവര്‍. ബാക്കിയുള്ളവര്‍ റിമാന്‍ഡ് തടവുകാരാണ്. റിമാന്ഡുകാരെ ജില്ലാ, സബ് ജയിലുകളില്‍ പാര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍, നിലവില്‍ സ്ഥലസൗകര്യം കണക്കിലെടുത്ത് സെന്‍ട്രല്‍ ജയിലുകളിലും റിമാന്‍ഡ് തടവുകാരെ പാര്‍പ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."