HOME
DETAILS

ദേശീയ വിദ്യാഭ്യാസ നയം ഭരണഘടനയ്ക്കും  രാജ്യതാല്‍പര്യത്തിനും എതിര്:  സമസ്ത എംപ്ലോയീസ് വെബിനാര്‍

  
backup
August 11 2020 | 04:08 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%ad%e0%b4%b0
 
 
കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനയ്ക്കും രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും എതിരാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനാര്‍ അഭിപ്രായപ്പെട്ടു. 
വിദ്യാഭ്യാസ രംഗത്തെ അവസരസമത്വം വൈവിധ്യങ്ങളോടുള്ള ആദരവ്, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ സാംസ്‌കാരിക സാമൂഹിക പുരോഗതി, പുതിയ തൊഴില്‍ മേഖലകളിലെ മുന്നേറ്റം തുടങ്ങിയവയെ നിരാകരിക്കുന്നതാണ് പുതിയ  നയം. 
ഭാഷാ പഠനത്തിനും ആധുനിക സാങ്കേതിക വിദ്യകള്‍ക്കും പകരം, കാലഹരണപ്പെട്ട പഴഞ്ചന്‍ രീതികളെ പുനരുജ്ജീവിപ്പിച്ച് ചില സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷണിക്കുന്നതാണ് നയരേഖയിലെ പരാമര്‍ശങ്ങളില്‍ പലതും.  അക്കാദമിക തലങ്ങളിലും ജനപ്രതിനിധി സഭകളിലും വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാതെ ചിലരുടെ മാത്രം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. രാഷ്ട്രത്തിന്റെ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുന്ന പരാമര്‍ശങ്ങളുള്ള നയരേഖയില്‍ രാജ്യത്തിന്റെ ആത്മാവായ മതേതരത്വത്തെപ്പറ്റി ഒന്നും പറയുന്നില്ല. 
പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാകുന്ന തരത്തിലേക്കാണ് വിദ്യാഭ്യാസ നയത്തിലെ ചില നിര്‍ദ്ദേശങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഫീസിളവുകളും സംവരണ സംവിധാനവും ഇല്ലാതാക്കലും. ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കലും ഈ നയത്തിന്റെ പിന്നിലെ ഹിഡന്‍ അജണ്ടയാണെന്നും വെബിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍ ഉദ്ഘടാനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ മോഡറേറ്ററായിരുന്നു.  അലിഗഡ് യൂനിവേഴ്‌സിറ്റി മലപ്പുറം സെന്റര്‍ വിദ്യാഭ്യാസ വിഭാഗത്തിലെ ഡോ. മുഹമ്മദ് ബഷീര്‍, കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് സജ്ജാദ് എന്നിവര്‍ വിഷയമവതരിപ്പിച്ചു.
പി.പി. മുഹമ്മദ് (കെ.എസ്.ടി.യു), ടി.പി. അബ്ദുല്‍ ഹഖ് (കെ.എ.ടി.എഫ്), പി.കെ. നവാസ് (എം.എസ്.എഫ്), സത്താര്‍ പന്തലൂര്‍ (എസ്.കെ.എസ്.എസ്.എഫ്), കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, എസ്. അഹ്മദ് ഉഖൈല്‍ കൊല്ലം, സിറാജുദ്ദീന്‍ ഖാസിലൈന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago