മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം: അന്വേഷണത്തിനു വിട്ടു, വ്യക്തിപരമായ ആക്ഷേപങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച് പരാതി അന്വേഷണത്തിനു വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. ശരിയായ രീതിയില്‍ അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പോലിസ് സൈബര്‍ ഡോം എന്നിവയാണ് അന്വേഷിക്കുന്നത്.
എന്നാല്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് ആരും കൂട്ടുനില്‍ക്കരുതെന്നും അത്തരം രീതികള്‍ ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അത്തരം നടപടികളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. ചില സംഭവങ്ങളാകുമ്പോള്‍ അങ്ങനെ മുന്നോട്ടുപോകട്ടെ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചിലര്ക്കെതിരേയാകുമ്പോള് ഓ..ഇങ്ങനെയൊക്കെ പാടുണ്ടോ എന്നെല്ലാം ചോദിക്കുന്ന ഇരട്ടത്താപ്പ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതു സംബന്ധിച്ച് ഡി.ജി.പി ലോക് നാഥ് ബെഹ്റ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേരള പൊലിസ് അറിയിച്ചിരുന്നു. പത്രപ്രവര്‍ത്തക യൂണിയനും മാധ്യമപ്രവര്‍ത്തകരും ഡി.ജി.പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."